ചെന്നൈ : പുതുക്കിയ വസ്തുനികുതി നിരക്കുകളെ കുറിച്ച് നഗരവാസികൾക്കു വ്യക്തത ലഭിക്കുന്നതിനായി കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ സംവിധാനം ആരംഭിച്ചു. ഇത് ഉപയോഗിച്ച് ജനങ്ങൾക്കു തങ്ങളുടെ നികുതി എത്രയാണന്നും അതിനു പിന്നിലെ കണക്കുകൾ ഏങ്ങനെയാണെന്നും മനസ്സിലാക്കാമെന്നു കോർപറേഷൻ വർ lത്തങ്ങൾ അറിയിച്ചു.
വസ്തു നികുതി കൂട്ടാൻ കഴിഞ്ഞ മേയിലാണു സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഏതാണ്ട് ഇരട്ടിയോളമാണു നിരക്ക് വർധിപ്പിച്ചത്. എന്നാൽ ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നിരുന്നു.
പിന്നീട് കണക്കിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി നിരക്കുവർധിപ്പിക്കാനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പുതുക്കിയ നിരക്കിനു പിന്നിലെ കണക്കുകളെക്കുറിച്ചു ജനങ്ങൾക്കു വ്യക്തത ലഭിച്ചാൽ പരാതികൾ ഒഴിവാക്കാമെന്നാണു കോർപറേഷന്റെ പ്രതീക്ഷ.