ചെന്നൈ • ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വസ്തുനികുതി അട യ്ക്കുന്നതിൽ വീഴ്ച വരുത്തിയ കെട്ടിടങ്ങൾക്കു ലോക്ക് ആൻഡ് സീൽ നോട്ടിസ് അയയ്ക്കാൻ കോർപറേഷൻ തീരുമാനിച്ചു. 10 ലക്ഷത്തിലധികം കുടിശികയുള്ള കെട്ടിടങ്ങൾക്കെതിരെയാണു നട പടി.
കുടിശിക വരുത്തിയവരുടെ പട്ടിക അയയ്ക്കാൻ റവന്യു ഉദ്യോഗസ്ഥരോട് കോർപറേഷൻ നിർദേശം നൽകി. വിവിധ സ്ഥാപനങ്ങളിലായി ആകെ 110 കോടി രൂപയുടെ കുടിശിക ഉണ്ടെന്നു കോർപറേഷൻ വൃത്തി ങ്ങൾ പറഞ്ഞു.
നികുതി അടയ്ക്കാത്തതിന് ആൽബർട്ട് തിയറ്റർ അടക്കമുള്ള 18 പ്രമുഖ സ്ഥാപനങ്ങൾ മുദ്ര വയ്ക്കാൻ കോർപറേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. കുടിശിക പൂർണമായി അടച്ചതോടെ നടപടി ഒഴിവാക്കുകയായിരുന്നു.
ടാൻസെറ്റ് ഹാൾടിക്കറ്റ് ഓൺലൈനിൽ
ചെന്നൈ : തമിഴ്നാട് പൊതുപ്രവേശന പരീക്ഷ (ടാൻസെറ്റ്) യ്ക്കുള്ള ഹാൾടിക്കറ്റുകൾ ഇന്നു രാവി ലെ 10 മുതൽ ഓൺലൈനായി ലഭിക്കും. 13 വരെ ലഭ്യമായിരിക്കും
വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു പ്രവേശനം ലഭിക്കുന്നതിനായി നാൽപതിനായിരത്തോളം പേരാണ് അപേക്ഷിച്ചത്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ https://tancet.annauniv.edu/tancet.
മദ്രാസ് സർവകലാശാല മലയാള വിഭാഗം: ചർച്ച ‘സൊറ’
ചെന്നൈ • മദ്രാസ് സർവകലാ ശാല മലയാള വിഭാഗം സംഘടിപ്പിച്ച ‘സൊറ, കൂടെയിരിക്കാം കു ട്ടം പറയാം’ എന്ന പ്രതിവാര ചർ ച്ചയിൽ കവി എസ്.ജോസഫ് ‘എമർജിങ് പോയടി’ എന്ന വിഷ യത്തിൽ സംവദിച്ചു. എഴുത്തുകാ രായ രാജേഷ് കെ.എരുമേലി, ബി .എസ്.രാജീവ്, അദർ ബുക്സ് കോഴിക്കോടിന്റെ മാനേജിങ് എഡിറ്റർ ഔസാഫ് അഹ്സൻ എന്നിവർ പങ്കെടുത്തു.
‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
chennaimalayali.com 📡തമിഴ്നാട്ടിൽ നിന്നുള്ള മലയാള വാർത്തകൾ വാട്സാപ്പ്ലൂടെ വേഗത്തിൽ അറിയാൻ ചെന്നൈ മലയാളി ന്യുസിൽ ജോയിൻ ചെയ്യു https://chat.whatsapp.com/IC6TYYVgbvoDfTDTHg977i