ചെന്നൈ : കോവിഡ് ക്ലസ്റ്ററായി മാറിയ വീടുകളിൽ വീണ്ടും സ്റ്റിക്കർ പതിച്ച് കോർപറേഷൻ. വീട്ടിലേക്കു മറ്റുള്ളവർ പ്രവേശിക്കാതിരിക്കാനും ഹോം ഐസലേഷൻ ഉറപ്പാക്കുന്നതിനുമാണ് മുൻഭാഗത്ത് സ്റ്റിക്കർ പതിക്കുന്നത്.പോസിറ്റീവായ 250 പേരെ ഇതുവരെ ഐസലേറ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരോടും പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും കോർപറേഷൻ വൃത്തങ്ങൾ പറഞ്ഞു.
പോസിറ്റീവ് ആയവരിൽ 60 വയസ്സു കഴിഞ്ഞവർക്ക് വീട്ടിൽ തന്നെ മൂന്നാം ഡോസ് വാക്സി നേഷൻ നൽകുന്നുണ്ട്.നഗരത്തിൽ നിലവിൽ 379 പേർക്കാണ് കോവിഡ് ബാധിച്ചി ട്ടുള്ളത്.തേനാംപെട്ട്, അഡയാർ മേഖ ലകളിലാണു കൂടുതൽ കേസു കളുള്ളത്.24 തെരുവുകൾ ക്ലസ്റ്ററുകളായി സ്ഥിരീകരിച്ചിട്ടുണ്ട്.