Home covid19 ചെന്നൈ:കോവിഡ് കേസുകളിൽ വർധന; ആശങ്ക

ചെന്നൈ:കോവിഡ് കേസുകളിൽ വർധന; ആശങ്ക

ചെന്നൈ • ചെന്നൈ അടക്കമുള്ള ജില്ലകളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വീണ്ടും വർധിക്കുന്നതിൽ ആശങ്ക. മുപ്പതിൽ താഴെ മാത്രം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നൂറിനടുത്തു കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 94 പോസിറ്റീവ് കേസുകൾ ആണു ചെന്നൈയിൽ സ്ഥിരീകരിച്ചത്.സമീപ ജില്ലകളായ ചെങ്കൽപെട്ടിൽ 24, കാഞ്ചീപുരത്ത് 19 എന്നിങ്ങനെയാണു പോസിറ്റീവ് കേസുകൾ.

പലയിടങ്ങളിലായി ക്ലസ്റ്ററുകൾരൂപപ്പെടുന്നതാണു നഗരത്തിലും സമീപ ജില്ലകളിലും കേസുകൾ കൂടാൻ കാരണം. കാഞ്ചീപുരത്തുള്ള രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റിൽ കഴിഞ്ഞ ദിവസം മുപ്പതിലേറെ പേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.ചെന്നൈയിൽ കോവിഡ്വ്യാപനം വർധിച്ചതോടെ സംസ്ഥാനത്തെ ആകെ കേസുകളിലും വർധനയുണ്ട്. 185 പേരാണ് ഇന്നലെ പോസിറ്റീവായത്.

അതേസമയം, മരണങ്ങൾ ഇല്ലാത്തത് ആശ്വാസം നൽകുന്നുണ്ട്.നഗരത്തിൽ കോവിഡ് വ്യാപനം വർധിക്കുന്നുണ്ടെന്നും ജനം ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ പറഞ്ഞു. 12m നടക്കുന്ന മെഗാ വാക്സിനേഷനെ ഗൗരവത്തോ ടെ കാണണമെന്നും വാക്സിൻ എടുക്കാൻ ബാക്കിയുള്ള വർ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our Whatsapp