Home covid19 ചെന്നൈ :കൊറോണ പോസിറ്റീവായാൽ പണി പാളും

ചെന്നൈ :കൊറോണ പോസിറ്റീവായാൽ പണി പാളും

ചെന്നൈ • കോവിഡവ്യാപനം പിടിവിട്ടു പോകാതിരിക്കാൻ കൂടുതൽ കർശനമായ പ്രതിരോധ നടപടികൾ നടപ്പാക്കാൻ സർക്കാർ. ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കി നിർത്താനും കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനും ഉദ്യോഗസ്ഥർക്ക് മു ഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശം നൽകി. വിവാഹം, ഉത്സവം പോലുള്ള പരിപാടികളിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിച്ചാൽ എല്ലാവരെയും പരിശോധിക്കാനും തീരുമാനിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണു മുഖ്യമന്ത്രിയുടെ കർശന നിർദേശങ്ങൾ. ജോലി സ്ഥലങ്ങൾ, ഉത്സവങ്ങൾ, വിവാഹം, യോഗം തുടങ്ങിയ ഇടങ്ങളിൽ പങ്കെടുക്കുന്നവരിൽ ഒന്നോ രണ്ടോ പേർക്കു കോവിഡ് ബാധിച്ചാലും എല്ലാവരെയും പരിശോധിക്കാനാണു തീരുമാനം. പോസിറ്റീവ് ആയവരെയും അല്ലാത്തവരെയും തുടർച്ചയായി നിരീക്ഷിക്കും.

പോസിറ്റിവുകാർക്ക് ആവശ്യമുള്ള ചികിത്സ ഉറപ്പാക്കും.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്ന ചെന്നൈയിൽ ക്ലസ്റ്ററുകളാണ് കോവിഡ് വ്യാപനം കൂടാൻ കാരണം. മദ്രാസ് ഐഐടി, അണ്ണാ സർവകലാശാല എന്നിവിടങ്ങളിലുംചെങ്കൽപെട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഒട്ടേറെ പേർക്കു കോവിഡ് ബാധിച്ചിരുന്നു.

ആദ്യം കുറച്ചുപ്പേർ പോസിറ്റീവ് ആകുകയും പിന്നീടു വ്യാപിക്കുകയുമായിരുന്നു. ഒരാൾ പോസിറ്റീവ് ആയാൽ എല്ലാവരെയും പരിശോധിക്കുന്ന രീതി നേരത്തേ നടപ്പാക്കിയിരുന്നെങ്കിലും കോവിഡ് വ്യാപനം കുറഞ്ഞതോടെ അവസാനിപ്പിക്കുകയായിരുന്നു.

വിട്ടുവീഴ്ച പാടില്ല.

കോവിഡിനെഅകറ്റാൻ ജനം നിയന്ത്രണങ്ങൾ പാലിക്കണമെന്ന സന്ദേശമാണു മുഖ്യമന്ത്രിയും സർക്കാരും നൽകുന്നത്.മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, അകലം പാലിക്കുക തുട ങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ചയരുത്.നിലവിൽ കോവിഡ് കേസുകൾ ഏറ്റുവും കൂടുതലുള്ള ചെന്നൈയിൽ മാസ്ക് ധരിക്കുന്നവർ വളരെ കുറവാണ്.

ബസ്, ട്രെയിൻ തുടങ്ങി ഒട്ടേറെപ്പേർ ഒരുമിച്ച് യാത്ര ചെയ്യുന്ന ഇടങ്ങളിൽ മിക്കവരും മാസ്ക് ധരിക്കുന്നില്ല.കോവിഡ് അവസാനിച്ചെന്ന ചിന്ത ഉണ്ടാകരുതെന്ന് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ ഇടയ്ക്കിടെ ജനങ്ങളെ ഓർമിപ്പിക്കുന്നുണ്ട്.ആളുകൾ കുടുമ്പോൾ നിയന്ത്രണം പാലിച്ചില്ലെങ്കിൽ കോവിഡ് പിടികൂടുമെന്നതിന്റെ ഉദാഹരണമാണ് വിദ്യാഭ്യാസ കേന്ദ്രങ്ങളും അവിടത്തെ ഹോസ്റ്റലുകളും ക്ലസ്റ്ററുകളാകുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

You may also like

error: Content is protected !!
Join Our Whatsapp