
ചെന്നൈയില്‍ വയോധികനെ യുവാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി .പൊടന്നൂര്‍ സ്വദേശി പൊന്നുസ്വാമി (72) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബൈക്കുമായി പോകുമ്ബോള്‍ ശിവ ഉച്ചത്തില്‍ ഹോണടിച്ചതിനെ തുടര്‍ന്ന് പൊന്നുസ്വാമി ആളുകളുടെ മുന്‍പില്‍വെച്ച് ശിവയെ ഉപദേശിച്ചു എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന ശിവ പൊന്നുസ്വാമിയോട് കയര്‍ത്തു.
തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.പരിക്കേറ്റ് നിലത്തു വീണ പൊന്നുസ്വാമിയെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ മകനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.സംഭവത്തില്‍ അയല്‍വാസിയുടെ മരുമകനായ ശിവയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
