Home തമിഴ്നാട് പ്രളയം ചെന്നൈയിൽ 1000 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിൽ

തമിഴ്നാട് പ്രളയം ചെന്നൈയിൽ 1000 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിൽ

by shifana p

ചെന്നൈ • വടക്കൻ തമിഴ്നാടിനെ പ്രളയക്കണ്ണീരിലാക്കിയ പേമാരിക്കു ശമനമായെങ്കിലും ദുരിതം തുടരുന്നു. കെടുതികളിൽ മരണം 4 ആയി. ചെന്നൈയിലും ചെങ്കൽപേട്ട്, കാഞ്ചീപുരം തിരുവള്ളൂർ, വെല്ലൂർ എന്നിവയുൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും ഇന്നലെയും മഴ തുടർന്നെങ്കിലും ശക്തമായില്ല. അതേ സമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട പുതിയ ന്യൂനമർദം 11 ന് അതിരാവിലെ വടക്കൻ തമിഴ്നാട് തീരത്തെത്തും. ഇതോടെ നാളെ മുതൽ 12 വരെ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ ആശങ്കയിലാണു സംസ്ഥാനം. ചെന്നൈയിൽ മാത്രം ആയിരത്തോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലാണ്. ചർമ രോഗവും പനിയും വ്യാപകമായതോടെ മെഡിക്കൽ ക്യാംപുകളും പരിശോധനയും തുടരുന്നു. വ്യാസർപാടി, ടിനഗർ, വേളാച്ചേരി, പെരമ്പൂർ മേഖലകളിൽ പ്രധാന റോഡുകളും അടിപ്പാതകളും വെള്ളം നിറഞ്ഞു കിടക്കുന്നു. 6 അടിപ്പാതകൾ പൂർണമായും അടച്ചു. വെള്ളക്കെട്ട് മേഖലകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ആദാമ്പാക്കം പൊലീസ് സ്റ്റേഷൻ മുങ്ങിയതോടെ പ്രവർത്തനം താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. ചെന്നൈയിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ അടക്കം 59 വിമാനങ്ങളും വടക്കു ഭാഗത്തേക്കുള്ള ദീർഘദൂര ട്രെയിനുകളും വൈകി. ബസ് സർവിസും ഭാഗികമാണ്. സബർബൻ സർവീസുകളുടെ ഇടവേള നീട്ടി. മെട്രോ തടസ്സപ്പെട്ടിട്ടില്ല.

ജലസംഭരണികൾ തുറന്നു വിട്ടിരിക്കുന്നതിനാൽ കൂവം, അഡയാർ നദികൾ നിറഞ്ഞൊഴുകുകയാണ്. ഇന്നു സേലത്തെ മേട്ടൂർ ഡാമും തുറക്കും. മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ നേരിട്ടാണു ഭൂരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മഴദുരിതം തുടരുന്ന സാഹചര്യത്തിൽ പുതുച്ചേരിയിലും സ്കൂൾ തുറക്കൽ നീട്ടി

Leave a Comment

error: Content is protected !!
Join Our Whatsapp