തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് സാംപിളുകളുടെ ജനിതക ശ്രേണീകരണം പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ ആരംഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജനിതക ശ്രേണീകരണം നടത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും നേരത്തേ തയാറായിരുന്നെങ്കിലും കേന്ദ്രത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നില്ല. കോവിഡിന്റെ വിവിധ വകഭേദങ്ങളുടെ പരിശോധന നടത്താൻ സാധിക്കുമെന്നു മാത്രമല്ല, ഫലം വേഗത്തിൽ ലഭിക്കുകയും ചെയ്യും. നേരത്തേ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തപ്പോൾ ജനിതക ശ്രേണീകരണം നടത്തുന്നതിനായി സാംപിളുകൾ പുറത്തേക്ക് അയയ്ക്കണമായിരുന്നു. ഇതിനാൽ, ഫലം ലഭിക്കാൻ വൈകിയിരുന്നു.
ക്ലസ്റ്ററുകളിൽ നിന്നുള്ള സാംപിളുകളുടെ പരിശോധന നടത്തി ഫലം കണ്ടെത്താമെന്നതും മറ്റൊരു നേട്ടമാണ്. ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് കോവിഡ് വ്യാപിക്കുമെന്നിരിക്കെ, ഫലം വേഗത്തിൽ ലഭിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സഹായകമാകും.