Home Featured ചെന്നൈ : റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ കിറ്റിന് പകരം പണം നൽകാൻ ആലോചന

ചെന്നൈ : റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ കിറ്റിന് പകരം പണം നൽകാൻ ആലോചന

ചെന്നൈ : അടുത്ത പൊങ്കലിന് റേഷൻ കാർഡ് ഉടമകൾക്ക് കിറ്റുകൾക്കു പകരം പണം നൽകാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്.തമിഴ്നാടിന്റെ ദേശീയോത്സവമായ പൊങ്കലിനോട് അനുബന്ധി ച്ച് എല്ലാ വർഷവും റേഷൻ കടകൾ വഴി സമ്മാനക്കിറ്റുകൾ വിതരണം ചെയ്യാറുണ്ട്. പൊങ്കൽ തയാറാക്കാൻ ഉപയോഗിക്കുന്ന ഉൽപന്നങ്ങളും വെള്ള മുണ്ടും സാരിയുമാണു കിറ്റിലുണ്ടാകുക.

എന്നാൽ കഴിഞ്ഞ വർഷം നൽകിയ കിറ്റിലെ ഉൽപന്നങ്ങളുടെ നിലവാര കുറവ് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. 21 ഇനങ്ങളടങ്ങിയ കിറ്റിലെ പല ഉൽപന്നങ്ങളും ഗുണനിലവാരം കുറഞ്ഞതാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് 2023 ജനുവരിയിൽ പൊങ്കൽ കിറ്റുകൾക്കു പകരം പണം വിതരണം ചെയ്യുന്നതിനെപറ്റി സർക്കാർ ആലോചിക്കുന്നത്. എല്ലാ കാർഡ് ഉടമകൾക്കും 1000 രൂപ വീതം നൽകാനാ ണ് പദ്ധതിയെന്ന് പൊതു വിത രണ വകുപ്പ് അധികൃതർ പറഞ്ഞു.ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് സൂചന.

You may also like

error: Content is protected !!
Join Our Whatsapp