Home Featured ഓണത്തിന് വ്യത്യസ്ത 3 ഡി പൂക്കളമൊരുക്കി ചെന്നൈ കമ്പനിയിലെ മലയാളി ഐടി ജീവനക്കാര്‍

ഓണത്തിന് വ്യത്യസ്ത 3 ഡി പൂക്കളമൊരുക്കി ചെന്നൈ കമ്പനിയിലെ മലയാളി ഐടി ജീവനക്കാര്‍

ചെന്നൈ: ഓണത്തിന് വ്യത്യസ്തമായ 3ഡി പൂക്കളമൊരുക്കി ഒരുപറ്റം ഐടി മലയാളി ജീവനക്കാർ. ചെന്നൈ ആസ്ഥാനമായ സോഹോ കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ മലയാളി ജീവനക്കാർ ചേർന്നാണ് 10 അടി വലിപ്പത്തിലുള്ള 3ഡി പൂക്കളം ഒരുക്കിയത്. 30 പേർ ചേർന്നൊരുക്കിയ പൂക്കളം മൂന്നു മണിക്കൂറിലാണ് ഒരുക്കിയത്. 3ഡി ചിത്രം വരച്ചു,

അതിൽ പൂക്കൾ നിറച്ചാണ് ഇതൊരുക്കിയത്.3ഡി പെയിന്റിംഗ് പോലെ പൂക്കൾ കൊണ്ടും 3ഡി പൂക്കളം ഒരുക്കാൻ സാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും സാധാരണ പൂക്കളത്തിൽ നിന്നും ഒരു വ്യത്യസ്ത കൊണ്ടുവരാനാണ് ഇത്തരമൊരു പൂക്കളമൊരുക്കിയതെന്നു ജീവനക്കാർ അറിയിച്ചു.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലകുറച്ചു

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറച്ച്‌ എണ്ണ കമ്ബനികള്‍. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് 158 രൂപ കുറച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ന്യൂഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 1522.50 രൂപയായി. കൊച്ചിയില്‍ 1537.50 രൂപയാണ് പുതിയ വില. നേരത്തെ ഓഗസ്റ്റിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചത്.

ജൂലൈയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 7 രൂപ വര്‍ധിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസം രാജ്യത്ത് ഗാര്‍ഹിക പാചക വാതക വില കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. 14 കിലോയുടെ സിലിണ്ടറിന് 200 രൂപയാണ് കുറച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ സമ്മാനമായാണ് ഇളവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp