Home Featured ശശികല, ദിനകരൻ; ഒന്നിച്ച് പോരാടാൻ ഒപിഎസ്

ശശികല, ദിനകരൻ; ഒന്നിച്ച് പോരാടാൻ ഒപിഎസ്

ചെന്നൈ : പാർട്ടി സ്ഥാപകനായ എംജിആർ, പാർട്ടിയെ വളർത്തിയ ജെ.ജയലളിത എന്നിവർക്കൊപ്പം ഒന്നിച്ച് പ്രവർത്തിച്ച വി. കെ.ശശികല, ടിടിവി ദിനകരൻ എന്നിവരുൾപ്പെടെ എല്ലാ പാർട്ടി പ്രവർത്തകരെയും ഉടൻ നേരിൽ സന്ദർശിക്കുമെന്ന് അണ്ണാഡിഎംകെ കോഓർഡിനേറ്റർ ഒ.പനീർ സെൽവം. 1.5 കോടി പ്രവർത്തകർ പാർട്ടി ഒറ്റക്കെട്ടായി തുടരാൻ ആഗ്രഹിക്കുന്നു. അവർ തനിക്ക് പൂർണ പിന്തുണ നൽകും.

ഐക്യത്തിനായി എല്ലാ ജില്ലകളിലേക്കും ഉടൻ പര്യടനം നടത്തുമെന്നും ഒപിഎസ് പറഞ്ഞു.എംജിആറിന്റെ വിയോഗത്തെ തുടർന്ന് ജാനകി ജയലളിത വിഭാഗങ്ങളായി നിയമസഭാ തിരഞെഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ പാർട്ടിക്കുണ്ടായ നഷ്ടം ഇനി ആവർത്തിക്കാതിരിക്കുകയാണു തന്റെ ലക്ഷ്യമെന്നും ഒപിഎസ് കുട്ടിചേർത്തു.

അൻപത് പൈസയ്ക്ക് ബിരിയാണി; ഗതാഗതം മുടക്കി ആൾക്കൂട്ടം!

ചെന്നൈ:അൻപതു പൈസയുടെ നാണയവുമായി വരുന്നവർക്ക് ചിക്കൻ ബിരിയാണി നൽകുമെന്ന ഓഫറിനെ തുടർന്നു കരൂർ ഗാന്ധി ഗ്രാമത്തിൽ ഗതാഗതം സ്തംഭിച്ചു.ഗാന്ധി ഗ്രാമത്തിന് സമീപം സ്വകാര്യ നോൺ വെജിറ്റേറിയൻ റസ്റ്ററന്റാണ് ഓഫർ പ്രഖ്യാപിച്ചത്.

ഇതോടെ 50 പൈസയുടെ നാണയങ്ങളുമായി നാട്ടുകാർ റസ്റ്ററന്റിനു മുന്നിൽ തടിച്ചു കൂടിയതോടെ പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. തുടർന്നു പൊലീസെത്തിയതാണു ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്.ഇനിയും ഇത്തരം ഓഫറുകൾ പ്രഖ്യാപിച്ചാൽ ആദ്യം പൊലീസിനെ അറിയിക്കണമെന്നു നിർദേശിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

You may also like

error: Content is protected !!
Join Our Whatsapp