Home Featured ചെന്നൈ: ആധാറും വൈദ്യുതി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള നടപടികൾ ടാൻജെഡ്കോ ആരംഭിച്ചു

ചെന്നൈ: ആധാറും വൈദ്യുതി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള നടപടികൾ ടാൻജെഡ്കോ ആരംഭിച്ചു

ചെന്നൈ • ആധാറും വൈദ്യുതി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള നടപടികൾ ടാൻജഡ്കോ ആരംഭിച്ചു. ടാൻ ജഡ്കോ വെബ്സൈറ്റിൽ ഇതിനുള്ള സംവിധാനം ആരംഭിച്ചു. ലിങ്കിൽ പ്രവേശിച്ച് കൺസ്യൂമർ നമ്പർ, ആധാർ നമ്പർ എന്നിവ നൽകി ആധാറിന്റെ പകർപ്പ് അപ്ലോഡ് ചെയ്യണം.വൈദ്യുതി ബിൽ ഓൺലൈനായി അടയ്ക്കുമ്പോൾ ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടെന്നും ഓഫിസിലെ കൗണ്ടറിൽ പോയി പണം അടയ്ക്കന്നവർ ആധാറിന്റെ പകർപ്പ് നൽകിയാൽ മതിയെന്നും ടാൻജെഡ്കോ അറിയിച്ചു.

ആദ്യ 100 യൂണിറ്റ് വരെയു സൗജന്യ വൈദ്യുതി അടക്കം വിവിധ സബ്സിഡികൾ തുടർന്നും ലഭിക്കുന്നതിന് ആധാറും കൺസ്യൂമർ നമ്പറും നിർബന്ധമായും ലിങ്ക് ചെയ്യണം.കേന്ദ്ര സർക്കാരിന്റെ മാർഗരേഖകൾക്ക് അനുസൃതമായി,സബ്സിഡി ലഭിക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനാണു നടപടിയെന്നും ലിങ്ക് ചെയ്യാത്തവരുടെ സബ്സിഡി നിർത്തുമെന്നും അധികൃതർ പറയുന്നു.

You may also like

error: Content is protected !!
Join Our Whatsapp