Home Featured പഴനി-കൊടൈക്കനാൽ റോഡിൽ ചുരം തകർന്ന് ഗതാഗതം തടസ്സപ്പെട്ടു : സഞ്ചാരികൾ കൊടൈക്കനാലിൽ കുടുങ്ങി

പഴനി-കൊടൈക്കനാൽ റോഡിൽ ചുരം തകർന്ന് ഗതാഗതം തടസ്സപ്പെട്ടു : സഞ്ചാരികൾ കൊടൈക്കനാലിൽ കുടുങ്ങി

കോയമ്പത്തൂർ: പഴനി-കൊടൈക്കനാൽ റോഡിൽ ചുരം തകർന്ന് ഗതാഗതം സ്തംഭിച്ചു. പഴനി മേഖലയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് കൊടൈക്കനാലിലേക്കുള്ള മലയോരപാതയിൽ പതിമൂന്നാം വളവിന് സമീപം സവാരിഗഡുവിലാണ് റോഡ് തകർന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

ഇന്ന് വിനായക ചതുർത്ഥി ആയതുകൊണ്ട് അവധി ആഘോഷിക്കാൻ കൊടൈകനാലിലേക്ക് പോയ നിരവധി സഞ്ചാരികൾ മടങ്ങിയെത്താനാകാത്ത നിലയാണ്. തമിഴ്നാട്ടിൽ കാവേരി ഡൽറ്റ മേഖലയിൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്. കോയമ്പത്തൂരിലും വിവിധയിടങ്ങളിൽ കനത്ത മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp