ചെന്നൈ : 93 തവണ രക്തദാനം നടത്തിയ തിരുവനന്തപുരം സ്വദേശി പി.എൽ.ആനന്ദിനെയും കാൻസർ രോഗികൾക്കായി മുടി വളർത്തി നൽകിയ തൃശൂർ സ്വദേശി യദുകൃഷ്ണനെയും ആദരിച്ച് തമിഴ്നാട് ഫോട്ടോ വിഡിയോഗ്രഫേഴ്സ് ട്രേഡ് യൂണിയൻ.യൂണിയൻ സംഘടിപ്പിച്ച രക്തദാന ക്യാംപിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ തമിഴ്നാട് വാർത്താവിനിമയ വകുപ്പ് മന്ത്രി എം. പി.സാമിനാഥൻ, ആനന്ദിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും യദുകൃഷ്ണന് യങ് അച്ചീവർ പുരസ്കാരവും സമ്മാനിച്ചു.
യൂണിയൻ പ്രസിഡന്റ് രമേഷ്, ടി.നഗർ എം.എൽ.എ ജെ.കരുണാനിധി, വാർഡ് കൗൺസിലർ ഉമ ആനന്ദൻ, നടന്മാരായ എസ്. വി.ശേഖർ, രവി മരിയ തുടങ്ങിയവർ പ്രസംഗിച്ചു.രക്തദാന ക്യാംപിൽ ശേഖരിച്ച 48 യൂണിറ്റ് രക്തം രാജീവ്ഗാ ഡി ജനറൽ ആശുപതിക്കു കൈമാറി.