ചെന്നൈ • മഴവെള്ള ഓട നിർമാണം നടക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ചില്ലെങ്കിൽ കരാറുകാർക്കെതിരെ കർശന നടപടി. ബാരിക്കേഡ് സ്ഥാപിച്ചില്ലെങ്കിൽ പിഴയും ബാരിക്കേഡ് സ്ഥാപിക്കാനുള്ള തുകയും കരാറുകാരിൽ നിന്ന് ഈടാക്കുമെന്ന് കോർപറേഷൻ അറിയിച്ചു.മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിൽ പലയിടത്തും മഴവെള്ള ഓടകളുടെ നിർമാണം നടക്കുന്ന സാഹചര്യത്തിലാണു കോർപറേഷന്റെ നടപടി.
ഓട നിർമാണം പരിശോധിക്കുന്നതിനായി 15 സോണൽ ഓഫിസർമാരെ കോർപറേഷൻ നിയമിച്ചിട്ടുണ്ട്. ഇവർ ഓരോ ഇടങ്ങളിലുമെത്തി ബാരിക്കേഡുകളുടെ നീളവും വീതിയും പരിശോധിക്കണമെന്നും ബാരിക്കേഡ് ഇല്ലാത്തതും പൂർണമായും വയ്ക്കാത്തതുമായ സംഭവങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.