തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ • കേരളത്തിൽ കോവിഡ് വ്യാപനം അതിതീവ്രമായതോ പ്രതിസന്ധിയിലായത് ചെന്നൈ മലയാളികളുടെ നാട്ടി ലേക്കുള്ള യാത്രയും. വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും മറ്റും നാട്ടിൽ പോകാനിരുന്നവർ ആശയക്കുഴപ്പത്തിലാണ്. കോവിഡ് വ്യാപനം വർധിക്കുമ്പോൾ കേരളത്തിലേക്ക് പോകുന്നത് ഉചിമല്ലെന്നാണ് പലരുടെയും നിലപാട്. യാത്ര മാറ്റിവയ്ക്കാനാകാത്തവരാകട്ടെ, ട്രെയിൻ ഒഴിവാക്കി സ്വകാര്യവാഹനങ്ങളിൽ പോകാമെന്നു കരു തിത്തുടങ്ങി. ഇതോടെ ട്രെയിൻ ടിക്കറ്റുകൾ കൂട്ടമായി റദ്ദാക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മംഗളൂരുവിൽ നിന്നു ചെന്നൈയിലെത്തിയ ട്രെയിനുകളിൽ ഒട്ടേറെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു.കോവിഡ് ആദ്യ രണ്ടു തരംഗങ്ങൾ ഉണ്ടായപ്പോഴും സ്വകാര്യ വാഹനങ്ങളിലായിരുന്നു ഒട്ടേറെപ്പേർ യാത്ര ചെയ്തിരുന്നത്.
കുരുക്കായത് ഞായർ ലോക്ഡൗൺ
ജനുവരി പകുതിക്കു ശേഷം നാട്ടിലേക്ക് പോകാനിരുന്നവരാണ് വലിയ ആശയക്കുഴപ്പത്തിലാ യിട്ടുള്ളത്. കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞിരുന്നതിനാൽ പലരും കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു.നാളെയും 30നും കേരളത്തിൽ കർശന നിയന്ത്രണം ഉള്ളതിനാലും പലരും യാത്ര വേണ്ടെന്നു വച്ചു. രണ്ടോ മൂന്നോ ദിവസം മുൻപു നാട്ടിലെത്തി ഞായറാഴ്ച ത്തെ ചടങ്ങിൽ പങ്കെടുത്ത് അന്നു വൈകിട്ട് മടങ്ങാൻ തീരു മാനിച്ചിരുന്നവരാണ് ഏറെയും. ലോക്ഡൗൺ ദിനങ്ങളിൽ അവ ശ്യ സർവീസ് മാത്രമേ അനുവദിക്കു എന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിൽ വേറെ വഴിയില്ല.
സ്വന്തം വിവാഹത്തിനായി അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പോകാനിരുന്നവരുടെ യാത്രയും പ്രതിസന്ധിയിലാണ്. പങ്കെടുപ്പിക്കാനാകുന്നവരുടെ എണ്ണ ത്തിൽ കാറ്റഗറി അടിസ്ഥാന ത്തിൽ മാറ്റം വന്നാൽ വിവാഹം എങ്ങനെ നടത്താമെന്നതിനെ കുറിച്ചും ആശങ്കയിലാണിവർ.

കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം- ആർ ടി പി സി ആർ നിർബന്ധമാക്കി ;തമിഴ്‌നാട് കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കി കേരളം
വയനാട് : കോവിഡ് (Covid 19) വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണ്.
തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. കര്‍ണാടക അതിര്‍ത്തികളായ ബാവലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റുകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.
ചെക്ക്‌പോസ്റ്റുകളില്‍ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പാക്കണം. ഇതിന് പുറമേ ചെക്ക്‌പോസ്റ്റുകളിലെ പൊലീസ് സേവനം ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിലയിരുത്തും.
അതിര്‍ത്തി ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇളവ് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ ദിവസവും അതിര്‍ത്തി കടന്ന് ജോലിക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര പാസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.