തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : ചായക്കട തൊഴിലാളിയായിരുന്ന നേപ്പാൾ സ്വദേശിയുടെ മരണത്തോടെ അനാഥരായ കുടുംബത്തിന് സഹായവുമായി മലയാളി കൂട്ടായ്മകൾ. സെയ്ദാപെട്ടിൽ ചായക്കട തൊഴിലാളിയായിരുന്ന രമേഷ് ഥാപ്പയെന്ന (25) നേപ്പാളി യുവാവിന്റെ കുടുബത്തിന് സഹായമെത്തിക്കാനാണ് മലയാളികളുടെ നേതൃത്വത്തിലുള്ള വാട്സാപ് കൂട്ടായ്മകൾ മുന്നിട്ടിറങ്ങിയത്.ചെന്നൈ ചായക്കട സംഘം പ്രവാസി കൂട്ടായ്മ, തെൻ ചെന്നൈ കൈരളി കൂട്ടായ്മ, തമിഴ്നാട് മലയാളി വാട്സാപ് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലാണ് സഹായനിധി രൂപീകരിച്ചത്.
മലയാളിയായ വി.വി.വിജുവിന്റെ കടയിൽ 7 വർഷമായി ജോലി ചെയ്തിരുന്നയാളാണ് അന്തരിച്ച രമേഷ്. പെട്ടെന്നുണ്ടായ അസുഖം മൂർച്ഛിച്ചതിനെതുടർന്ന് ശ്രീരാമചന്ദ്ര ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും രമേഷിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് വിജു പറഞ്ഞു. രമേഷിന്റെ മരണവാർത്ത അറിഞ്ഞ മാതാവും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ ഭാര്യയും 9 മാസം പ്രായമായ മകനും അനാഥരായി. വർഷങ്ങളായി ചെന്നൈയിൽ തൊഴിലെടുത്തു ജീവിച്ചു വന്ന രമേഷിന്റെ കുടുംബത്തെ സഹായിക്കാനായി ചെന്നൈ ചായക്കട സംഘം സെക്രട്ടറി ഇ.സുന്ദരത്തിന്റെ നേതൃത്വത്തിൽ കുടുംബ സഹായനിധി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
സഹായം നൽകാൻ ബന്ധപ്പെടാം. ഇ സുന്ദരം 9789022223, വി. വി. വിജു : 9962618474, ഗൂഗിൾ പേ നമ്പർ : 9884310923.