തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: ഭരണഘടനയോടുള്ള വിശ്വാസവും വിധേയത്വവും വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചാൽ ജാമ്യം അനുവദിക്കാമെന്ന് മാവോയിസ്റ്റെന്ന് സംശയിക്കുന്ന യുവതിയോട് മദ്രാസ് ഹൈക്കോടതി.
തമിഴിൽ തയാറാക്കുന്ന സത്യവാങ്മൂലത്തിൽ ഒപ്പും വിരൽ അടയാളവും പതിപ്പിക്കണമെന്നും നിർദേശിച്ച ഹൈക്കോടതി അക്രമത്തെ ഒരു പ്രത്യയശാസ്ത്രമായി താൻ വിശ്വസിക്കുന്നില്ലെന്നും ഭരണഘടനയെ അട്ടിമറിക്കാൻ ഞാൻ ഒന്നും ചെയ്യില്ലെന്നും വ്യക്തമാക്കണമെന്നും ഉത്തരവിട്ടു. തുടർന്നു രേഖകൾ സമർപ്പിച്ചതോടെ “കകരല” പദ്മ എന്ന സത്യ മേരിക്ക് (48) കർശന നിബന്ധനകളോടെ ജാമ്യം അനുവദിച്ചു.
ദിവസവും വിചാരണ കോടതിയിൽ ഹാജരാകണമെന്നും കേസിനോടു സഹകരിക്കാതിരിക്കുകയോ ഒളിവിൽ പോവുകയോ ചെയ്താൽ വിചാരണ കോടതി ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മാവോയിസ്റ്റുകൾക്കു സഹായം ചെയ്തെന്ന സംശയത്തെ തുടർന്ന് 2003ലാണു യുവതിക്കെതിരെ കേസെടുത്തത്. 2005ൽ സോപാധിക ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥകൾ ലംഘിച്ച്, 2009ൽ യുവതി ഒളിവിൽ പോയിരുന്നു. 2018 ഡിസംബർ 7ന് പ്രത്യേക കോടതിയിൽ കീഴടങ്ങിയ ഇവരെ റിമാൻഡ് ചെയ്തു.