തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ മെട്രോ യാത്രക്കാർക്ക് സ്റ്റേഷനുകളിലേക്കും തിരിച്ചും ഇനി സുഖയാത്ര ഉറപ്പാക്കി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) നഗരത്തിലെ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ ടാക്സി സർവീസുകളായ ഊബർ ഓട്ടോ, റാപ്പിഡോ ബൈക്ക് എന്നിവയുടെ സേവനം ആരംഭിച്ചു. യാത്രക്കാർക്ക് ട്രെയിൻ ഇറങ്ങിയ ശേഷം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നതിനും സ്റ്റേഷനുകളിലേക്ക് എത്തുന്നതിനുമുള്ള യാത്രാ ബുദ്ധിമുട്ട് കുറയ്ക്കുകയാണ് ലക്ഷ്യം. മതിയായ യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മെട്രോ യാത്ര വേണ്ടവിധം പ്രയോജനപ്പെടുത്താനാവുന്നില്ലെന്ന് ചില യാത്രക്കാർ പരാതിപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭിക്കുക.
ഊബർ ഓട്ടോ
5 സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഊബർ ഓട്ടോ പ്രവർത്തിക്കുക. ഗിണ്ടി, ആലന്തൂർ, എഗ്ലൂർ, കോയമ്പേട്, തിരുമംഗലം സ്റ്റേഷനുകളിൽ സേവനം ലഭിക്കും. സ്റ്റേഷനിൽ വന്നിറങ്ങിയവർക്കും സ്റ്റേഷനിലേക്കു വരേണ്ടവർക്കും
സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി പ്രത്യേക സംവിധാനം സജ്ജമാക്കും. സഹായത്തിനായി ജീവനക്കാരും ഉണ്ടായിരിക്കും. ട്രെയിനുകൾ ഓടുന്ന സമയമത്രയും ഓട്ടോ സേവനം ലഭിക്കും.
പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി
ഉപയോഗിക്കുന്നവർക്ക് 20% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 50 രൂപ വരെ പരമാവധി ഇളവുണ്ടാകും. ഓഗസ്റ്റ് 31 വരെയാണ് ഈ ഓഫർ. ഓഫർ ലഭിക്കുന്നതിനായി ഊബർ ആപ്പിന്റെ ഹോം സ്ക്രീനിൽ വലതുവശത്തു മുകളിലായുള്ള നൽകേണ്ടതാണ്. പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് വോലറ്റ്, പ്രമോഷൻസ് എന്നിവയിലൂടെ കടന്നു പോയ ശേഷം UBERCMRL എന്ന പ്രോമോ കോഡ് നൽകേണ്ടതാണ്.
റാപ്പിഡോ ബൈക്ക് ടാക്സി
ഒറ്റയ്ക്കു യാത്ര ചെയ്യുന്നവർക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി റാപ്പിഡോ ബൈക്ക് ടാക്സി സർവീസും സം എയർപോർട്ട്, ആലന്തൂർ, ഗിണ്ടി, ലിറ്റിൽ മൗണ്ട്, എൽഐസി, ഗവ. എസ്റ്റേറ്റ്, ഹൈക്കോർട്ട്, ത്യാഗരായ കോളജ്, തിരുവൊട്ടിയൂർ, വിംകോ നഗർ, സെന്റ് തോമസ് മൗണ്ട്, ഇക്കാട്ടുതങ്ങൾ, അശോക് നഗർ, വടപളനി, കോയമ്പേട്, തിരുമംഗലം, അണ്ണാ നഗർ ടവർ, പച്ചയ്യപ്പാസ് കോളജ്, കിൽപോക്, നെഹ്റു പാർക്ക്, സെൻട്രൽ എന്നീ സ്റ്റേഷനുകളിലാണ് റാപ്പിഡോ ബൈക്ക് ടാക്സികൾ പ്രവർത്തിക്കുക. യാത്രാ നിരക്കിൽ 30 ശതമാനം ഇളവ് ഉണ്ടായിരിക്കും.
സേവനം ഉപയോഗിക്കാൻ താൽപര്യമുള്ളവർ ഐഒഎസ്, ആൻഡ്രോയ്ഡ് എന്നിവയിൽ നിന്ന് റാപ്പിഡോ ബൈക്ക് ടാക്സി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. തുടർന്നു ലോഗിൻ ചെയ്തശേഷം യാത്ര ബുക്ക് ചെയ്യാം. ബുക്ക് ചെയ്തയുടൻ ബൈക്ക് ഓടിക്കുന്നയാളുടെ പേരും തുകയും ആപ് ഹോം പേജിൽ ദൃശ്യമാകും. ബുക്ക് ചെയ്ത ആളുടെ പക്കലേക്ക് ബൈക്ക് ടാക്സി എത്രയും വേഗം എത്തിച്ചേരുമെന്നാണ് സിഎംആർഎൽ വാഗ്ദാനം ചെയ്യുന്നത്.