തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: മെട്രോ യാത്രക്കാർക്കുള്ള ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. മാർച്ച് 21 മുതൽ ഏപ്രിൽ 20 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ തവണ മെട്രോയിൽ യാത്ര ചെയ്ത 10 പേർക്ക് 2,000 രൂപ വിലമതിക്കു ന്ന ഗിഫ്റ്റ് വൗച്ചർ/ബ്രാൻഡഡ് പ്രോഡക്ട്, 30 ദിവസത്തിലേക്കു പരിധിയില്ലാതെ യാത്ര ചെയ്യാനാകുന്ന ട്രാവൽ കാർഡ് എന്നിവ സമ്മാനമായി ലഭിക്കും. പ്രതിമാസം കുറഞ്ഞത് 1,500 രൂപയ്ക്കും 500 രൂപയ്ക്കും കൂടുതൽ തവണ ടോപ്അപ് ചെയ്ത 10 പേർക്കും സമ്മാനങ്ങളുണ്ട്. സമ്മാന വിതരണവും ലക്കി ഡോ ജേതാവിനെയും തിരഞ്ഞെടുക്കുന്ന തീയതി ഉടൻ അറിയിക്കുമെന്ന് സിഎം ആർഎൽ അറിയിച്ചു.
കോവിഡ് നാലാം തരംഗം: തമിഴ്നാട്ടിലെത്തുന്നവർക്കുള്ള ആർ ടി പി സി ആർ പരിശോധന വീണ്ടും നിർബന്ധമാക്കുന്നു :ആരോഗ്യ മന്ത്രി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു തമിഴ്നാട്ടിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നടത്തും. ഡൽഹി, ഹരിയാന, യുപി, മഹാരാഷ്ട്ര തുടങ്ങിയ സം സ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതി നാലും ഈ സംസ്ഥാനങ്ങളിൽ നിന്നു തമിഴ്നാട്ടിൽ എത്തി യവരിൽ ചിലർ പോസിറ്റീവ് ആയെന്നതും കണക്കിലെ ടുത്താണ് തീരുമാനം. ഇതര സംസ്ഥാനങ്ങളിൽ നിന്നു കൂട്ടത്തോടെയെത്തുന്ന നിർമാണ തൊഴിലാളികൾക്ക് ആർടിപിസിആർ പരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇവർക്കെല്ലാവർക്കും സർക്കാർ സൗജ ന്യമായി വാക്സിനേഷൻ നൽകും. സംസ്ഥാനത്ത് 146 കോടി പേർ രണ്ടാം ഡോസ് വാക്സിൻ എടുത്തിട്ടില്ലെ ന്നും 54 ലക്ഷം പേർ ആദ്യ ഡോസ് പോലും എടുത്തിട്ടി ല്ലെന്നും അദ്ദേഹം പറഞ്ഞു.