Home Featured ചെന്നൈ മെട്രോ റെയിൽ കിലാമ്പാക്കം ബസ് ടെർമിനൽ വരെ നീട്ടാൻ പദ്ധതി

ചെന്നൈ മെട്രോ റെയിൽ കിലാമ്പാക്കം ബസ് ടെർമിനൽ വരെ നീട്ടാൻ പദ്ധതി

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i 
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ : മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം നീട്ടുന്നതു സജീവ പരിഗണനയിലാണന്നും രണ്ടാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് 63,746 കോടി രൂപയായി പുതുക്കി കേന്ദ്രസർക്കാരിന്റെ അനു മതിക്കായി അയച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. വിംകോ നഗർ മുതൽ വിമാന ത്താവളം വരെയുള്ള റൂട്ട് കിലാമ്പാക്കം ബസ് ടെർമിനൽ വരെ നീട്ടാനാണു ശ്രമം.

മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ റൂട്ടുകളിലൊന്ന് ലൈറ്റ് ഹൗസ് – വടപളനി, പോരൂർ വഴി പൂനമല്ലി വരെ നീട്ടാനും പദ്ധതിച്ചെലവ് കുറയ്ക്കുന്നതിനായി റൂട്ട് 5ലെ ചില ടണൽ ഭാഗങ്ങൾ നവീകരിക്കാ നും സർക്കാർ തീരുമാനിച്ചു.

ചെന്നൈ ബീച്ചിൽ നിന്ന് ചെങ്കൽപേട്ടിലേക്കുള്ള സബർ ബൻ ഇലക്ട്രിക് ട്രെയിനുകളിൽ എസി കംപാർട്മെന്റുകൾ സ്ഥാപിക്കുന്നത് പരിശോധിക്കുമെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ നിയമസഭയിൽ അറിയിച്ചു. ചെന്നൈ മെട്രോ റെയിൽ പദ്ധതി പൂനമല്ലി ബൈപാസ് ഭാഗത്തു നിന്നു ശ്രീപെരുമ്പത്തൂരിലേക്ക് നീട്ടുന്നത് സംബന്ധിച്ച് പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp