തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • അപ്പാർട്മെന്റുകളിൽ ഒരു അസോസിയേഷനു മാത്രം അംഗീകാരം നൽകിയും അസോസിയേഷനുകൾ ചേർന്നുള്ള ഫെഡറേഷൻ രൂപീകരിക്കുന്നതിന് അനുവാദം നൽകിയും പുതിയ അപ്പാർട്മെന്റ് ഉടമസഥാ നിയമത്തിന്റെ ബിൽ അവതരിപ്പിച്ചു. ഭവന നഗരവികസന മന്ത്രി എസ്.മുത്തുസാമി നിയമസഭയിൽ അവതരിപ്പിച്ച ബില്ലിലാണു നിർദേശങ്ങളുള്ളത്. അപ്പാർട്മെന്റ് കോംപ്ലക്സ് പുനർവികസനം നടത്തണമെങ്കിൽ മൂന്നിൽ രണ്ട് ഉടമകളുടെ സമ്മതത്തോടെയോ സുരക്ഷാ ഭീഷണിയുയർത്തും വിധം മോശം അവസ്ഥയിലോ ആയിരിക്കണമെന്നും ബിൽ നിർദേശിക്കുന്നു.
അതിനിടെ, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ പ്ലാൻ, നമ്പർ, മറ്റു വിവരങ്ങൾ എന്നിവ കെട്ടിടത്തിനു പുറത്ത് പ്രദർശിപ്പിക്കണമെന്ന് കോർപറേഷൻ അറിയിച്ചു. അംഗീകൃത പ്ലാനിനു വിരുദ്ധമായി നിർമിച്ച 66 കെട്ടിടങ്ങൾ മുദ്ര വയ്ക്കുന്നതിന് കോർപറേഷൻ നോട്ടിസ് നൽകി. നിർമാണം തൽക്കാലത്തേക്കു നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് 467 കെട്ടിടങ്ങൾക്കും നോട്ടിസ് അയച്ചു