തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി പുതിയ ഗ്രേഡ് സെപ്പറേറ്ററിന് (മേൽപാത) പൊതുമരാമത്ത് വകുപ്പിന്റെ അനുമതി. മൗണ്ട് പൂനമല്ലി റോഡിൽ മണപ്പാക്കത്തു ള്ള മിയോട്ട് ആശുപത്രി മുതൽ മുഗളിവാക്കം വരെ 3.1 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമിക്കുന്ന മേൽപാത യാഥാർഥ്യമാകുന്ന തോടെ നഗരത്തിലെ ഏറ്റവും വലിയ ഗ്രേഡ് സെപ്പറേറ്ററായി ഇതു മാറും. നഗരത്തിൽ വിവിധ ഇടങ്ങളിലായി പതിനഞ്ചെണ്ണം നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരുന്നു. ഇതി ന്റെ ഭാഗമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഗ്രേഡ് സെപ്പറേറ്റർ യാഥാർഥ്യമാകുന്നതോടെ ഡിഎൽഎഫ് ഐടി പാർക്ക് ഉൾ പ്പെടെയുള്ള ഇടങ്ങളിലെ തിരക്കു കുറയുമെന്നാണ് പ്രതീക്ഷ
താഴെ റോഡ്, മുകളിൽ മെട്രോ
മിയോട്ട് ആശുപത്രി മുതൽ മുഗളിവാക്കം വരെ രണ്ടു നിരകളി ലായിട്ടായിരിക്കും നിർമാണം. താ ഴത്തെ നിരയിൽ റോഡും മുകളി ലത്തെ നിരയിൽ മെട്രോ റെയിലും കടന്നു പോകും.താഴത്തെ നിരയിലുള്ള റോഡ് നാലു വരി പാതയായിരിക്കും.മൂന്നു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിർമാണ പ്രവർത്തനങ്ങൾ ഉദ്ദേ ശിച് രീതിയിൽ മുന്നോട്ടു പോകു കയാണെങ്കിൽ 2025ൽ യാഥാർ ഥ്യമാകും. എൽ & ടി ക്കാണ് നിർമാണച്ചുമതല.
പദ്ധതിക്ക് 2017-18ൽ സം സ്ഥാന ഹൈവേ വകുപ്പ് അനുമതി നൽകി. വിശദ പദ്ധതി റിപ്പോട്ട് തയാറാക്കാനും നിർദേശം നൽ കിയിരുന്നു. മെട്രോ രണ്ടാംഘട്ട ത്തിന്റെ ഭാഗമായി പൂനമല്ലിയിലേ ക്ക് ഇതുവഴി മെട്രോ പാത നിർമിക്കുന്നതിനാൽ മെട്രോ പാതയുമാ യി ബന്ധപ്പെടുത്താൻ തീരുമാനി ക്കുകയായിരുന്നു.
തിരക്കിൽ നിന്ന് മോചനം
മേൽപാത നിലവിൽ വരുന്നതോടെ നഗരത്തിലെ വലിയൊരു ഗതാഗതക്കുരുക്കിൽ നിന്നു മോചനം ലഭിക്കുമെന്നാണ് നഗരവാസികളുടെ പ്രതീക്ഷ.മിയോട്ട് ആശുപത്രി മുതൽ മുകളിവാക്കം വരെയുള്ള പാതയിൽ മണിക്കുറിൽ പതിനായിര ത്തിലേറെ വാഹനങ്ങളാണ് കടന്നു പോകുന്നത്. മിയോട്ട് ആശുപ്രതി, ഡിഎൽഎഫ് ഐടി പാർക്ക് രാമപുരം എസ്ആർഎം ക്യാംപസ് തുടങ്ങി നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കും തിരിച്ചും പോകുന്നവർ ഉപയോ ഗിക്കുന്ന വഴിയാണെന്നതാണ് ഈ ഭാഗം തിരക്കിലമരാൻ കാരണം.
പോരൂർ, പൂനമല്ലി ഭാഗങ്ങളിലു ള്ള മറ്റു വിദ്യാഭ്യാസ സ്ഥാപന ങ്ങളിലേക്കുള്ളവരും ഈ വഴിയാ ണ് കടന്നു പോകുന്നത്. രാവിലെ യും വൈകിട്ടും മുറുകുന്ന ഗതാഗ തക്കുരുക്കിൽ ഒരു മണിക്കൂറോള മാണ് മിക്കവരും കുടുങ്ങി കിട ക്കാറുള്ളത്.