Home covid19 കോവിഡ് വ്യാപനം; ചെന്നൈയില്‍ 250 ടാക്സികൾ മിനി ആംബുലന്‍സുകളാക്കി

കോവിഡ് വ്യാപനം; ചെന്നൈയില്‍ 250 ടാക്സികൾ മിനി ആംബുലന്‍സുകളാക്കി

by admin

ചെന്നൈ: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളുമായി തമിഴ്നാട്. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ 250 ടാക്സികളെ മിനി ആംബുലന്‍സുകളാക്കി മാറ്റി. ചെന്നൈ കോര്‍പ്പറേഷനാണ് ഇതിന് നേതൃത്വം നല്‍കിയത്.

‘108 ആംബുലന്‍സുകളുടെ മേലുള്ള സമ്മര്‍ദ്ദം കുറക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ഓക്സിജന്റെ സഹായം ആവശ്യമില്ലാത്ത രോഗികള്‍ പോലും 108 ആംബുലന്‍സുകളുടെ സേവനമാണ് തേടുന്നത്.

72കാരന് ആദ്യം ലഭിച്ചത് കോവാക്സിന്‍, രണ്ടാമത് കോവിഷീല്‍ഡ്, എന്തു സംഭവിക്കുമെന്നറിയാതെ പരിഭ്രാന്തിയില്‍ വീട്ടുകാര്‍

അതിനാല്‍ ഓക്സിജന്റെ സഹായം ആവശ്യമായി വരുന്ന രോഗികള്‍ക്ക് ഈ ആംബുലന്‍സുകളുടെ സേവനം ലഭ്യമാകാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്’. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഗഗന്‍ദീപ് സിംഗ് ബേദി പറഞ്ഞു.

എല്ലാ മേഖലകളിലേയ്ക്കും 15 വീതം ടാക്സികള്‍ മിനി ആംബുലന്‍സാക്കി നല്‍കാനാണ് തീരുമാനം.

കോവിഡ് കെയര്‍ സെന്റുകളിലേയ്ക്കും സ്‌ക്രീനിംഗ് സെന്ററുകളിലേയ്ക്കും ആശുപത്രികളിലേയ്ക്കും പോകാനായി ഇവ ഉപയോഗിക്കും.

കേരളത്തിൽ ഏതാനും ദിവസം കൂടി സമ്പൂർണമായ അടച്ചിടൽ; സംസ്ഥാനത്ത് ഒമ്പതു ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത

ഓക്സിജന്‍ സഹായം ആവശ്യമില്ലാത്ത രോഗികള്‍ക്കാണ് മിനി ആംബുലന്‍സുകളുടെ സേവനം ലഭ്യമാകുക. നിലവില്‍ പ്രതിദിനം ശരാശരി 7,000 പേര്‍ക്കാണ് ചെന്നൈയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp