തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :പാലക്കാട്ടേക്കു പോയ എക്സ്പ്രസ് ട്രെയിൻ എൻജിൻ തകരാറിനെ തുടർന്നു വഴിയിൽ കുടുങ്ങി. ഇതോടെ യാത്രക്കാർ മൂന്നു മണിക്കൂറോളം പെരുവഴിയിലായി ചെന്നൈയിൽ നിന്നു ശനി രാത്രി 9.40നു പുറപ്പെട്ട ട്രെയിൻ ഇന്നലെ രാവിലെ ഏഴോടെ പഴനിക്കു സമീപം എത്തിയപ്പോൾ നിന്നു പോകുകയായിരുന്നു.
തകരാർ പരിഹരിക്കാൻ കഴിയാഞ്ഞതിനെ തുടർന്നു തിരുവനന്തപുരത്തു നിന്നു മധുരയിലേക്കു പോകുകയായിരുന്ന അമൃത എക്സ്പ്രസിന്റെ എൻജിൻ ഘടിപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്.