ചെന്നൈ :ഗുണ്ടാപ്പിരിവിനെ എതിർത്തതിന്റെ വൈരാഗ്യമാണു ബിജെപി നേതാവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു. പ്രതികളുടെ ഫോട്ടോ പുറത്തുവിട്ടു.ബിജെപി ദലിത് മോർച്ച മധ്യ ചെന്നൈ ജില്ലാ സെക്രട്ടറി ബാലചന്ദ്രനെ ഇന്നലെ രാത്രി എട്ടോടെ ചിന്താദിപെട്ടിലെ വീടിനു മുന്നിലാണു ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊന്നത്.
ബാലചന്ദ്രന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരൻ ചായ കുടിക്കാനായി മാറിയപ്പോഴായിരുന്നു സംഭവം.സഞ്ജയൻ, കലൈവാണൻ, പ്രദീപ് എന്നിവരാണു പ്രതികൾ. ബാലചന്ദ്രനും പ്രദീപും തമ്മിൽ മുൻപേ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു.ബാലചന്ദ്രന്റെ സഹോദരൻ നടത്തുന്ന തുണിക്കടയിൽ പ്രതികൾ ഗുണ്ടാപ്പിരിവിന് എത്തിയിരുന്നു.
ഈ കേസിൽ ബാലചന്ദ്രൻ കൊടുത്ത പരാതിയിൽ അറസ്റ്റിലായിരുന്ന പ്രദീപ് ഈയി ടെയാണ് പുറത്തിറങ്ങിയത്.കൊലപാതകങ്ങളുടെ തലസ്ഥാനമായി ചെന്നൈ മാറിയെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. അക്രമികളെ ഉടൻ പിടികൂടിയി ല്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെ ന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലെ പറഞ്ഞു.