ചെന്നൈ : വോട്ടർ പട്ടികയുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് തമിഴ്നാട്ടിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തിയ ആലോചനാ യോഗത്തിനിടെ പാർട്ടി പേരെഴുതിയ ബോർഡ് സ്വന്തം വശത്തേക്കു നീക്കി വയ്ക്കുന്ന മുൻ മന്ത്രി ഡി.ജയകുമാറിന്റെ ദൃശ്യങ്ങൾ വൈറലായി. യോഗത്തിൽ അണ്ണാഡിഎംകെയി ലെ ഇപിഎസ്, ഒപിഎസ് വിഭാഗംത്തിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു.
ഒപിഎസ് അനുഭാവിയായ കോവൈ സെൽവരാജിന്റെ മുന്നിലിരുന്ന ബോർഡാണ് ജയകുമാർ താനിരുന്ന ഭാഗത്തേക്കു മാറ്റിയത്. യോഗത്തിൽ ആദ്യമെത്തിയ കോവൈ സെൽവരാജ് എഐഎഡി എംകെ എന്നെഴുതിയ ബോർഡിനു മുന്നിൽ ഇരിക്കുകയായിരുന്നു.
തുടർന്നെത്തിയ ഇപിഎസ് അനുകൂലികളായ ജയകുമാറും പൊള്ളാച്ചി ജയരാമനും എഐ എഡിഎംകെയുടെ നെയിം ബോർഡ് എടുത്ത് തങ്ങളുടെ വശത്ത് വയ്ക്കുകയായിരുന്നു. ഇതിനെ കോവൈ സെൽവരാജ് എതിർത്തതുമില്ല.