Home Featured മറുകരണം കാണിക്കാൻ ഞാൻ യേശു ക്രിസ്തുവല്ല: അണ്ണാമലെ

മറുകരണം കാണിക്കാൻ ഞാൻ യേശു ക്രിസ്തുവല്ല: അണ്ണാമലെ

ചെന്നൈ : ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കാൻ താൻ യേശു ക്രിസ്തുവല്ലെന്ന് ബിജെപി പ്രസിഡന്റ് കെ. അണ്ണാമലെ.തന്നെ ഭയപ്പെടുത്തി രാഷ്ട്രീയത്തിൽ നിന്നു പിൻതിരിപ്പിക്കാനാകില്ലെന്ന് പറഞ്ഞ അണ്ണാമലെ അടിച്ചാൽ തിരിച്ചടിക്കുമെന്നും കൂട്ടിച്ചേർത്തു.ധനമന്ത്രി പി.ടി.ആർ.പളനി വേൽ ത്യാഗരാജനുമായുള്ള വാക്പോരിന്റെ തുടർച്ചയായാണ് അണ്ണാമലെയുടെ പ്രതികരണം.

പിടിആറിന്റെ കാറിനു നേരെ ബി ജെപി പ്രവർത്തകർ ചെരിപ്പെരിഞ്ഞ സംഭവത്തോടെ തുടങ്ങിയ വാക്പോര് സാമൂഹിക മാധ്യമങ്ങളിലും ചൂടു പിടിച്ചിരിക്കുകയാണ്.ചെരിപ്പേറ് സംഭവത്തിനു കാരണം അണ്ണാമലെയാണെന്ന് പിടി ആർ ട്വിറ്ററിൽ കുറിച്ചതിനു പിന്നാലെയാണ് പിടിആറിനെയും ഡിഎംകെയെയും നിശിതമായി വിമർശിച്ചുകൊണ്ട് അണ്ണാമലെ രംഗത്ത് എത്തിയത്.

വാസസ്ഥലങ്ങളിൽ കച്ചവടം; പരിശോധനയ്ക്ക് നിർദേശം

ചെന്നൈ : നഗരത്തിലെ മുഴുവൻ വാസസ്ഥലങ്ങളും പരിശോധിച്ച് അവയിൽ താമസക്കാരു ണ്ടോയെന്ന് ഉറപ്പാക്കണമെന്നും അല്ലാത്തവയുടെ കെട്ടിട നികുതി വീണ്ടും നിർണയിക്കണമെന്നും കോർപറേഷന് തദ്ദേശ സ്ഥാപന ഓംബുഡ്സ്മാന്റെ നിർദേശം. താമസിക്കാനെന്ന വ്യാജേന അനുമതി വാങ്ങിയ ശേഷം വാണിജ്യാവശ്യങ്ങൾക്കും മറ്റുമായി ഇവ ഉപയോഗിക്കുന്നുവെന്ന പരാതിയി ലാണ് ഓംബുഡ്സ്മാൻ ഉത്തരവിട്ടത്.

നുങ്കംപാക്കത്തുള്ള ഹോട്ടലിനെതിരെ വടപളനി സ്വദേശി നൽകിയ പരാതിയിലാണു നടപടി. വാസസ്ഥലമെന്ന അനുമതിയോടെയാണു ഹോട്ടൽ പ്രവർത്തിക്കു ന്നതെന്നും എന്നാൽ ഹോട്ടലിലേ എത്തുന്നവരുടെ വാഹന ങ്ങൾ നടപ്പാതകളിൽ നിർത്തുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണെന്നും പരാതിക്കാരൻ ചൂണ്ടികാട്ടി.

You may also like

error: Content is protected !!
Join Our Whatsapp