ചെന്നൈ • നഗരത്തിലെ ഗതാഗത തടസ്സങ്ങളുടെ വിവരങ്ങൾ തൽസമയം അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷനുമായി ചെന്നൈ പൊലീസ്.ഏതെങ്കിലും മേഖലയിൽ റോഡ് അടയ്ക്കുകയോ ഗതാഗതം വഴിതിരി ച്ചുവിടുകയോ ചെയ്യുന്നുണ്ടെങ്കിൽ ‘റോഡ് ഈസ്’ എന്ന പേരിലുള്ള ആപ്ലിക്കേഷൻ വഴി യാത്രക്കാർക്ക് അറിയാൻ കഴിയും.ചെന്നൈ പൊലീസ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വിവരം കാണിക്കുക.
ഗതാഗത തടസ്സമുണ്ടായാൽ 15 മിനിറ്റിനകം ആപ്ലിക്കേഷനിൽ വിവരമെത്തും.ഗൂഗിൾ മാപ്പിനു സമാനമായി ചുവന്ന നിറത്തിലാകും ഗതാഗത തടസ്സമുള്ള റോഡ് അടയാളപ്പെടുത്തുക. വാഹനങ്ങൾക്ക് പോകാനുള്ള നല്ല വഴിയും നിർദേശിക്കും.