ചെന്നൈ • പൂജ അവധി പ്രമാണിച്ച് ഗതാഗത വകുപ്പ് ഇന്നും നാളെയും സ്പെഷൽ ബസുകൾ ഓടിക്കും. കാഞ്ചീപുരം, വെല്ലൂർ, ഹൊസൂർ, തിരുപ്പത്തൂർ, തിരുപ്പതി എന്നിവിടങ്ങളിലേക്കുള്ള ബസുകൾ പൂനമല്ലി ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടും.പുതുച്ചേരി, തിരുവണ്ണാമലൈ, ചിദംബരം, കടലൂർ തുടങ്ങിയ ഇടങ്ങളിലേക്കുള്ള ബസുകൾ താംബരം മെക്സിൽ നിന്നും മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി,സേലം,ബെംഗളൂരു തുടങ്ങി മറ്റിടങ്ങളിലേക്കുള്ള ബസുകൾ കോ യമ്പേട് ബസ് സ്റ്റാൻഡിൽ നി ഒന്നുമായിരിക്കും പുറപ്പെടുക. ഇന്നും നാളെയും തിരക്ക് കൂടുത ലായതിനാൽ സ്പെഷൽ ബസു കൾ ഓടിക്കുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു. ദീപാ വലിക്ക് യാത്ര ചെയ്യുന്നവർക്കാ യുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.