
ചെന്നൈ : മഴയും വെള്ളക്കെട്ടിനെയും തുടർന്നു പല മേഖലകളിലും വൈദ്യുതി ബന്ധം നിലച്ചതു ദുരിതം ഇരട്ടിയാക്കി. ചെന്നൈയിലെ വൈദ്യുതി വിതരണത്തിലെ 44.50 ലക്ഷം വൈദ്യുതി കണക്ഷനുകളിൽ 12,297 കണക്ഷനുകൾ സുരക്ഷാ കാരണങ്ങളാൽ വിച്ഛേദിച്ചിരിക്കുകയാണെന്നു വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജി പറഞ്ഞു. ട്രാൻസ്ഫോമറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആർക്കും വൈദ്യുതാഘാതമേൽക്കാ തിരിക്കാനാണ് മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്.
ആകെ കണക്ഷനുകളുടെ 0.27% മാത്രമാണ് മഴ കാരണം വിച്ഛേദിച്ചിരിക്കുന്നത്. നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉടൻ പുനഃസ്ഥാപിക്കും. ചെന്നൈയിലെ ഒരു സബ്സ്റ്റേഷൻ മാത്രമാണ് അടച്ചതെന്നും മന്ത്രി പറഞ്ഞു. അതേ സമയം, വെസ്റ്റ് മാമ്പലം, മന്ദവേലി, വ്യാസർപാടി, പെരമ്പൂർ, കെകെനഗർ, വിരുദംമ്പാക്കം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി വൈദ്യുതിയില്ല.
വൈദ്യുതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ഉണ്ടായാൽ വിളിക്കാം 9498794987