ചെന്നൈ : റെയിൽവേ വാരാഘോഷത്തിൽ പാലക്കാട് ഡിവിഷൻ 2 പുരസ്കാരങ്ങൾ നേടി. സുരക്ഷാ മികവിനുള്ള ഷീൽഡും മൊത്ത കാര്യക്ഷമതയ്ക്കുള്ള രണ്ടാം സ്ഥാനവുമാണ് പാലക്കാട് ഡിവിഷൻ കരസ്ഥമാക്കിയത്. തിരുച്ചിറപ്പള്ളി ഡിവിഷനാണ് മൊത്ത കാര്യക്ഷമതയിൽ മുന്നിലെത്തിയത്.
പ്രവർത്തന മികവിനുള്ള പുരസ്കാരം സേലം ഡിവിഷൻ കരസ്ഥമാക്കി. വിപണി മികവിനുള്ള പുരസ്കാരം ചെന്നൈ, സേലം ഡിവിഷനുകൾ പങ്കിട്ടു. വിവിധ യൂണിറ്റുകൾക്കുള്ള 37 പുരസ്കാ രങ്ങളും ജീവനക്കാരുടെ പ്രവർത്തന മികവിനുള്ള 198 പുരസ്കാ രങ്ങളും വിവിധ വകുപ്പുകൾക്കുള്ള 11 പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി.ജി.മല്യ മുഖ്യാതിഥി യായിരുന്നു. പ്രിൻസിപ്പൽ ചീഫ് പഴ്സനൽ ഓഫിസർ കെ.ഹരിക ഷ്ണൻ, സീനിയർ ഡിജിഎം പി. മഹേഷ്, രേണുക ജി.മല്യ എന്നി വർ പ്രസംഗിച്ചു.