ചെന്നൈ : ഡിഎംകെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായ, വീട്ടമ്മമാർ പ്രതിമാസ സഹായ പദ്ധതി ആരംഭിക്കുന്നു. പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും ഇതിനുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ധനമന്ത്രി പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു.
5 ലക്ഷം രൂപ വരെയുള്ള സ്വർണ വായ്പ എഴുതിത്തള്ളൽ, കോവിഡ് ആശ്വാസ ധനമായി 4000 രൂപ തുടങ്ങിയവ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ചില തട്ടിപ്പുകൾ കണ്ടെത്തിയതായും അതു കൊണ്ട് വീട്ടമ്മമാർക്കുള്ള പദ്ധതിക്ക് അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ഡിഎംകെ സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു വീട്ടമ്മമാർക്ക് 1,000 രൂപ. എന്നാൽ ഇതു നടപ്പാക്കാത്തതിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.