ചെന്നൈ • ഉൽപന്ന വരവ് വർധിച്ചതോടെ നഗരത്തിലെ പച്ചക്കറി വിലയിൽ നേരിയ കുറവ്. ഏതാനും ആഴ്ചകളായി 400 ലോഡ് എത്തിയിരുന്നിടത്ത് ഇപ്പോൾ 450ൽ അധികം എത്തുന്നുണ്ടന്നു കോയമ്പേട് മാർക്കറ്റിലെ കച്ചവടക്കാർ പറഞ്ഞു.തക്കാളി, ബീൻസ്, വഴുതന, വെണ്ടയ്ക്ക് തുടങ്ങിയവയുടെ വില 20 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.വെള്ളരി, പടവലം, ക്യാരറ്റ്, ബീറ്റ് റൂട്ട് എന്നിവയുടെ നിരക്ക്കൂടിത്തന്നെ തുടരുന്നു. അടുത്ത ആഴ്ചയോടെ 500 ലോഡിലധികം പച്ചക്കറികൾ എത്തുമെന്നും അതോടെ പച്ചക്കറി വില ഇനിയും കുറയുമെന്നും വ്യാപാരികൾ പറഞ്ഞു.