Home ചെന്നൈ,വൈ ഫൈ സഹിതം; വരുന്നു സ്മാർട് ശുചിമുറികൾ

ചെന്നൈ,വൈ ഫൈ സഹിതം; വരുന്നു സ്മാർട് ശുചിമുറികൾ

by shifana p

ചെന്നൈ • ശിംഗാര ചെന്നൈ 2.0 പദ്ധതിയുടെ ഭാഗമായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ 62 സ്ഥലങ്ങളിൽ സ്മാർട്ട് പൊതു ശുചിമുറികൾ നിർമിക്കും. നിർദിഷ്ട സ്മാർട്ട് ടോയ്ലറ്റുകളിൽ വൈഫൈ, കുടിവെള്ളം, സമീപത്ത് എടിഎം, സാനിറ്ററി പാഡ് വെൻഡിങ് മെഷീനുകൾ, സോളർ റൂഫ് ടോപ് പാനലുകൾ, പരസ്യത്തിനുള്ള വാണിജ്യ ഇടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തുടങ്ങിയവയുണ്ടാകും. ഇവയുടെ നിർമാണത്തിനായി കരാർ ക്ഷണിച്ചു.

ഭാവിയിൽ പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ സ്മാർട്ട് ശുചിമുറികൾ നിർമിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യാനാണു നീക്കം. ഓട്ടമാറ്റിക് ഏഷ്, ഒക്യൂപൻസി സ്റ്റാറ്റസ് ഉപയോക്താക്കളെ അറിയിക്കുന്നതിനുള്ള എൽഇഡി ഇൻഡിക്കേറ്ററുകൾ, ഇംഗ്ലിഷ്, തമിഴ്, ഹിന്ദി ഭാഷകളിൽ ഡിസ്പ്ലേ ബോർഡുകൾ എന്നിവയാണ് മറ്റു സവിശേഷതകൾ. നിലവിൽ ചെന്നൈയിൽ 800 പരമ്പരഗത ശുചിമുറികളാണുള്ളത്.

Leave a Comment

error: Content is protected !!
Join Our Whatsapp