Home Featured ഐപിഎല്‍ ഫൈനല്‍ മെയ് 26ന് ചെന്നൈയില്‍;പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ആദ്യം

ഐപിഎല്‍ ഫൈനല്‍ മെയ് 26ന് ചെന്നൈയില്‍;പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ആദ്യം

by jameema shabeer

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കത്തിന്റെ പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. 12 വര്‍ഷങ്ങള്‍ക്കു ശേഷം ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് ചെന്നൈ വേദിയാകും. മേയ് 26-ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മൈതാനം കൂടിയാണ് ചെപ്പോക്ക്. 2011 ,2012 സീസണുകളില്‍ ചെന്നൈ ആയിരുന്നു ഐപിഎല്‍ ഫൈനല്‍ വേദി.

ഫൈനലിന് പുറമേ സീസണിലെ രണ്ടാം ക്വാളിഫയറിനും ചെന്നൈയാണ് വേദിയാകുക. അതേസമയം ആദ്യ ക്വാളിഫയറും എലിമിനേറ്റര്‍ പോരാട്ടവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. മേയ് 21-നാണ് ആദ്യ ക്വാളിഫയര്‍. 22-ന് എലിമിനേറ്റര്‍ പോരാട്ടവും അരങ്ങേറും. 24-നാണ് രണ്ടാം ക്വാളിഫയര്‍.

ഇതിന് പുറമെ ഐപിഎല്ലിന്റെ രണ്ടാം ഘട്ട ഷെഡ്യൂളുകളും പുറത്ത് വിട്ടു. മാർച്ച്‌ എട്ടിനാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. നേരത്തെ മാര്‍ച്ച്‌ 22 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള സീസണിലെ ആദ്യ 21 മത്സരങ്ങളുടെ ഫിക്‌സ്ചറാണ് പുറത്തുവിട്ടത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ സമയക്രമം മാത്രമായിരുന്നു നേരത്തെ പുറത്തു വിട്ടിരുന്നത്.

You may also like

error: Content is protected !!
Join Our Whatsapp