Home Featured പെരുന്നാൾ തിരക്ക്, ചെന്നൈയിൽ നിന്ന് മലബാറിലേക്ക് കെഎസ്ആർടിസി സർവിസ് നടത്തണമെന്ന് സിടിഎംഎ

പെരുന്നാൾ തിരക്ക്, ചെന്നൈയിൽ നിന്ന് മലബാറിലേക്ക് കെഎസ്ആർടിസി സർവിസ് നടത്തണമെന്ന് സിടിഎംഎ

by admin

ചെന്നൈ :പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് മലബാറിലേക്ക് കെഎസ്ആർടി സി ബസ് സർവീസ് നടത്തണമെന്ന് സിടിഎംഎ ആവശ്യപ്പെട്ടു. ട്രെയിൻ ടിക്കറ്റു കൾ ഇതിനകം വിറ്റഴിഞ്ഞതി നാൽ ചെന്നൈയിൽ നിന്നു കണ്ണു രിലേക്കോ കോഴിക്കോട്ടേക്കോ സർവീസ് നടത്തണമെന്ന് കെഎ സ്ആർടിസി അധികൃതരോട് സി ടിഎംഎ ആവശ്യപ്പെട്ടു.

മേയ് 2ന് ആണു റമസാൻ അവധിയെങ്കിലും 30, 1 തീയതി കൾ അവധി ആയതിനാൽ 29 മുതൽ ഒട്ടേറെപ്പേർ നാട്ടിലേക്കു തി രിക്കും. അതിനാൽ ഈ ദിവസങ്ങളിൽ സർവീസ് നടത്തിയാൽ മാത്രമേ മലയാളികൾക്ക് യാത്രാ ബുദ്ധിമുട്ടില്ലാതെ നാട്ടിലെത്താനാകു. ചെന്നൈയിലേക്കു മടങ്ങു ന്നവർക്കായി 3, 4 തീയതികളിൽ സർവീസ് നടത്തണമെന്നും സി ടിഎംഎ ആവശ്യപ്പെട്ടു.

മലബാർ ഭാഗത്തേക്ക് ആവശ്യ ത്തിനു ട്രെയിനുകൾ ഇല്ലാത്തതി നാൽ വലിയ ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നത്. പാല ക്കാട് മുതൽ കോഴിക്കോട് വരെ യുള്ളവർക്ക് സൗകര്യപ്രദമായ രീ തിയിൽ നിലവിൽ ഒറ്റ ട്രെയിൻ മാത്രമാണുള്ളത്. അതാകട്ടെ ഫെസ്റ്റിവൽ സീസണുകളിൽ മാ സങ്ങൾക്കു മുൻപു തന്നെ വെയ്റ്റ് ലിസ്റ്റിലേക്കു കടക്കും. വിഷു, ഈസ്റ്റർ സമയത്ത് ബസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്ന ങ്കിലും മലബാർ ഭാഗത്തേക്കു ബസ് സർവീസ് നടത്തിയിരുന്നി

പാലക്കാട്, നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കു മാ ത്രമാണു സർവീസ് നടത്തിയത്.

ശ്രദ്ധേയമായി ചെന്നൈ Skssf -OMR ഇഫ്താർ സംഗമം

ചെന്നൈ : omr ഏരിയയിൽ ജീവ കാരുണ്ണ്യ രംഗത്തും മത – സാംസ്കാരിക രംഗത്തും സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന Skssf Omr ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമവും നോമ്പ് തുറയും ശ്രദ്ധേയമായി.
OMR മേട്ടുകുപ്പം ടിസ്റ്റ് & ടേസ്റ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യാഥിതി കളായി അനു പി ചാക്കോ മേഡവും (നോർക്ക) ഡൗട്ടൻ മോഹനൻ, ഷറഫു തെയ്യാല, യൂനുസ് ഷോളിങ്ങനല്ലൂർ തുടങ്ങി മറ്റു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും പങ്കെടുത്തു.
സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം പേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു.

ജന പങ്കാളിത്തം കൊണ്ടും സംഘടനം കൊണ്ടും മികച്ചുനിന്ന പരിപാടിയിൽ ചെന്നൈ ഇസ്ലാമിക്‌ സെന്റർ വൈസ് പ്രസിഡന്റ്‌ ഉസ്താദ് സൈഫുള്ള മുസ്‌ലിയാർ ഉൽബോധന പ്രഭാഷണം നടത്തി. റമളാന്റെ ചൈതന്യം ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരണമെന്ന് അദ്ദേഹം പറഞ്ഞു.

Cic ഓർഗനൈസർ മുസ്തഫ മുസ്‌ലിയാർ ബദർ മൗലൂദിന് നേതൃത്വം നൽകി. സമസ്ത തമിഴ്നാട് സ്റ്റേറ്റ് കോർഡിനേറ്റർ ചെയർമാൻ ഹാഫിള് സമീർ വെട്ടം, Skssf ചെന്നൈ ചാപ്റ്റർ സെക്രട്ടറി ഫൈസൽ പൊന്നാനി, Skssf omr കോർഡിനേറ്റർ അഷ്‌റഫ്‌ പടിഞ്ഞാറേക്കര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച സംഘാടകരെയും ഭക്ഷണം ഏർപ്പാട് ചെയ്ത സഹോദരിമാരെയും ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു.

സഹചാരിക്കു വേണ്ടി OMR Skssf സ്വരൂപ്പിച്ച ഫണ്ട്‌ വെട്ടം സമീറിന് സെക്രട്ടറി സൈനുൽ ആബിദ് പച്ചായി കൈമാറി.
ഭാരവാഹികളായ റഫീഖ് മംഗോസ്, നസീർ കുന്നുമ്മൽ, ആസിഫ് ടിസ്റ്റ്, ജൈസൽ ഡ്രീംസ്, ഷാഫി ഫ്രൂട്ട് സീ, ജലീൽ വേങ്ങര… തുടങ്ങിയവർ നേതൃത്വം നൽകി.

You may also like

error: Content is protected !!
Join Our Whatsapp