Home Featured ശുചിമുറി മാലിന്യം മനുഷ്യർ നീക്കണ്ട; നിയമം ശക്തമാക്കാനൊരുങ്ങി തമിഴ്നാട്

ശുചിമുറി മാലിന്യം മനുഷ്യർ നീക്കണ്ട; നിയമം ശക്തമാക്കാനൊരുങ്ങി തമിഴ്നാട്

ചെന്നൈ :മനുഷ്യരെ ഉപയോഗിച്ച് ശുചിമുറി മാലിന്യം നീക്കം ചെയ്യുന്നത് (തോട്ടിപ്പണി) തടയാനുള്ള നിയമം ശക്തമായി നടപ്പാക്കാനൊരുങ്ങി തമിഴ്നാട്. ഇതിനായുള്ള ജില്ലാതല ജാഗ്രതാ സമിതികളെ സർക്കാർ പുനഃസംഘടിപ്പിച്ചു.

തമിഴ്നാട്ടിൽ കഴിഞ്ഞ 7 മാസത്തിനിടെ 10ൽ കൂടുതൽ ആളുകൾ മാലിന്യ ടാങ്കുകൾ ശുചിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മരിച്ചതായാണ് കണക്കുകൾ. ഈ പശ്ചാത്തലത്തിലാണ് ജാഗ്രതാ സമിതികൾ പുനഃസംഘടിപ്പിച്ചത്.

ശുചിമുറി മാലിന്യം മനുഷ്യരെ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പാക്കുക, അനുബndha മരണങ്ങൾ അന്വേഷിക്കുക തുടങ്ങിയവയാണ് ജാഗ്രതാ സമി തികളുടെ ഉത്തരവാദിത്തങ്ങൾ.

You may also like

error: Content is protected !!
Join Our Whatsapp