ചെന്നൈ : താംബരം യാഡിൽ എൻജിനീയറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബീച്ച് ചകൽപെട്ട് (രാവിലെ 9.02, 9.30, 10.12, 10.56, 11.50, ഉച്ചയ്ക്ക് 12.20), ചെങ്കൽപെട്ട് -ബീച്ച് വിലെ 9.30, 11, 11.30, ഉച്ചയ്ക്ക് 12.20, ഉച്ചയ്ക്ക് 1), ബീച്ച് ആർക്കോണം (ഉച്ചയ്ക്ക് 12.40), കാഞ്ചീപുരം-ബീച്ച് (രാവിലെ 9.15), ചെങ്കൽ പെട്ട് ഗുമ്മിടിപൂണ്ടി (രാവിലെ 10.30), തിരുമാൽപൂർ ബീച്ച് (രാവിലെ 10.45) എന്നീ സബർബൻ ട്രെയിനുകൾ റദ്ദാക്കി.
കാരയ്ക്കുടി-എമൂർ എക്സ്പ്രസ് ചെങ്കൽപെട്ടിൽ സർവീസ് അവസാനിപ്പിക്കും. ഉച്ചയ്ക്ക് 1.40നു പുറപ്പെടുന്നഎഗ്ലൂർ-മധുര വൈഗൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഉച്ചയ്ക്ക് 2.40ന്ചെങ്കൽപെട്ടിൽ നിന്നായിരിക്കും പുറപ്പെടുക. ബീച്ചിൽ നിന്നു താംബരത്തേക്ക് രാവിലെ9.02നും 10.56നും പാസഞ്ചർ സ്പെഷൽ സർവീസ് നടത്തും. ബീച്ചിൽ നിന്നു ചെങ്കട്ട് (9.30, 10.12, 11.50, ഉച്ചയ്ക്ക് 12.20), ആർക്കോണം (ഉച്ചയ്ക്ക് 12.40) എന്നിവിടങ്ങളിലേക്കും പാസഞ്ചർ സ്പെഷൽ സർവീസുകൾ ഉണ്ടാകും.