ചെന്നൈ : മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നട ക്കുന്നതിനാൽ പൂനമല്ലി ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടു ത്തി. ആംബുലൻസ്, ഇരുചക വാഹനം എന്നിവയൊഴികെയുള്ള വാഹനങ്ങൾക്കു കരയൻ ചാവടി യിൽ നിന്നു പൂനമല്ലി ട്രങ്ക് റോഡി ലേക്കു പ്രവേശനമില്ല. പോരൂരിൽ നിന്നു പൂനമല്ലിയിലേക്കുള്ള വാ ഹനങ്ങൾ കുമനൻ ചാവടിയിലു ടെ സഞ്ചരിച്ച ശേഷം കരയൻ ചാവടി ജംക്ഷൻ- ആവഡി റോ ഡിൽ നിന്നു വലത്തോട്ടു തിരി പൂനമല്ലി ബൈപ്പാസിൽ പ്രവേശിക്കുകയും തുടർന്ന് പൂന മല്ലി ബസ് ടെർമിനസിലേക്കും എത്തേണ്ടതാണ്.
ചെന്നൈ ബെംഗളൂരു ദേശീയ പാതയിലേക്കു പോകേണ്ട വാണി ജ്യ വാഹനങ്ങൾ, ഭാരമേറിയ വാ ഹനങ്ങൾ എന്നിവ കുമനൻചാവ ടി ജംക്ഷനിൽ നിന്നു വലത്തോ തിരിഞ്ഞശേഷം സവീത ഡെന്റൽ ആശുപത്രി വഴി പൂനമ ല്ലി ബൈപ്പാസിലെത്തണം. കോയമ്പേട്, മധുരവോയൽ എന്നിവി
ടങ്ങളിൽ നിന്നു വരുന്ന വലിയ വാഹനങ്ങളും വാണിജ്യ വാഹന ങ്ങൾ, ടിഎൻഎസ്ടിസി ബസു കൾ, മറ്റു ദീർഘദൂര ബസുകൾ എന്നിവ സവീത ഡെന്റൽ ആശു പ്രതി എത്തുന്നതിനു മുൻപായി പൂനമല്ലി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് ചെന്നൈ ബെംഗളൂ രു റോഡിലെത്തണം. നിയന്ത്രണ ങ്ങൾ സംബന്ധിച്ച് പൊതുജനങ്ങ ളുടെ നിർദേശങ്ങളും കാഴ്ചപ്പാടു കളും ട്വിറ്ററിലൂടെ ആവഡി പൊ ലീസ് കമ്മിഷണറേറ്റിനെ അറിയി ക്കണമെന്ന് ആവഡി പൊലീസ് അറിയിച്ചു.
മെഗാ വാക്സിനേഷൻ ക്യാംപുകൾ ഇന്ന്
ചെന്നൈ • നഗരത്തിൽ 3,300 ഇടങ്ങളിൽ ഇന്ന് കോവിഡ് മെഗാ വാ ക്സിനേഷൻ ക്യാംപു കൾ സംഘടിപ്പിക്കും. വാക്സിനേഷൻ പൂർ ത്തിയാക്കാത്തവർ ഇന്ന ത്തെ ക്യാംപുകൾ ഉപ യോഗപ്പെടുത്തണമെന്ന് കോർപ് റേഷൻ അറിയിച്ചു. മുൻപു നടന്ന 28 മെഗാ ക്യാംപുകളിലായി 37 ലക്ഷം ഡോസു കൾ നൽകിയിരു ന്നു. കോവിഡ് മൂ ന്നാം തരംഗം അവ സാനിച്ചതിനെ തു ടർന്ന് ക്യാംപുകൾ നിർത്തിവയ്ക്കുക യായിരുന്നു. സം സ്ഥാനത്തൊട്ടാകെ ഒരുലക്ഷം ക്യാംപുകളാണ് ഇന്നു സംഘടിപ്പിക്കുക