Home Featured ചെന്നൈയില്‍ ട്രെയിന്‍ പ്ലാറ്റ്​ഫോമിലേക്ക്​ ഇടിച്ചുകയറി; എന്‍ജിന്‍ ഡ്രൈവര്‍ക്ക്​ പരിക്ക്​

ചെന്നൈയില്‍ ട്രെയിന്‍ പ്ലാറ്റ്​ഫോമിലേക്ക്​ ഇടിച്ചുകയറി; എന്‍ജിന്‍ ഡ്രൈവര്‍ക്ക്​ പരിക്ക്​

by jameema shabeer

ചെന്നൈ: നഗരത്തിലെ ബീച്ച്‌​ റെയില്‍വേ സ്​റ്റേഷനില്‍ നിയന്ത്രണംവിട്ട സബര്‍ബന്‍ ട്രെയിന്‍ വന്‍ ശബ്ദത്തോടെ പ്ലാറ്റ്​ഫോമിലേക്ക്​ ഇടിച്ചുകയറി. സംഭവത്തില്‍ എന്‍ജിന്‍ ഡ്രൈവര്‍ ശങ്കറിന്​ പരിക്കേറ്റു. അവധി ദിനമായതിനാല്‍ പ്ലാറ്റ്​ഫോമില്‍ ആളുകള്‍ കുറവായിരുന്നു. വന്‍ ദുരന്തമാണ് ഒഴിവായത്.

എന്‍ജിന്‍ ഡ്രൈവര്‍ ശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാറ്റ്​ഫോമിലുണ്ടായിരുന്ന തൂപ്പു ജീവനക്കാര്‍ ഓടി മാറി. ഞായറാഴ്ച ഉച്ചക്കുശേഷം ബേസിന്‍ ബ്രിഡ്ജ്​ യാര്‍ഡില്‍നിന്ന്​ താമ്ബരം റെയില്‍വേ സ്​റ്റേഷനിലേക്ക്​ പോവുകയായിരുന്ന ട്രെയിനാണ്​ അപകടത്തില്‍പെട്ടത്​. യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

ഒന്നാമത്​ പ്ലാറ്റ്​ഫോമിന്‍റെ ഭിത്തികളും മേല്‍ക്കൂരയും അടഞ്ഞുകിടന്ന ചില കടകളും ഭാഗികമായി തകര്‍ന്നു. ബ്രേക്ക്​ നഷ്ടപ്പെട്ടതാണ്​ അപകട കാരണമെന്ന്​ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്​. റെയില്‍വേ പൊലീസ്​ കേസെടുത്തു. ഉന്നത റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി പരി​ശോധന നടത്തി.

You may also like

error: Content is protected !!
Join Our Whatsapp