Home Uncategorized ജയലളിതയുടെ സാരികളും പാദരക്ഷകളും ലേലം ചെയ്യണമെന്ന് ആവശ്യം;സുപ്രീം കോടതിക്കും ഹൈക്കോടതിക്കും കത്തയച്ച് വിവരാവകാശ പ്രവർത്തകൻ

ജയലളിതയുടെ സാരികളും പാദരക്ഷകളും ലേലം ചെയ്യണമെന്ന് ആവശ്യം;സുപ്രീം കോടതിക്കും ഹൈക്കോടതിക്കും കത്തയച്ച് വിവരാവകാശ പ്രവർത്തകൻ

ബെംഗളൂരു : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്നു പിടിച്ചെടുത്ത സ്വത്തുവകകളിൽ 11,344 സാരി, 250 ഷാൾ, 750 ജോഡി പാദരക്ഷകൾ എന്നിവ ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് വിവരാവകാശ പ്രവർത്തകൻ കത്തയച്ചു .അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു വിധാൻ സൗധയിലെ ട്രഷറിയിൽ 2003 മുതൽ ഇവ സൂക്ഷിക്കുകയാണ്.

വി.കെ.ശശികല, ജെ.ഇളവര് ശി,വി.എൻ.സുധാകർ എന്നിവർക്കെതിരെ നിലനിന്നിരുന്ന അനധികൃത സ്വത്തു സമ്പാദന കേസ് വിചാരണ ബെംഗളൂരുവിലെ കോടതികളിൽ നടന്ന കാരണത്താലാണ് ഇവ ഇവിടെ സുക്ഷിക്കാൻ തുടങ്ങിയത്.

1996 ഡിംസബർ 11നാണ് ചെന്നൈ പയസ് ഗാർഡനിലെ ജയലളിതയുടെ വസതിയിൽ നിന്ന് സ്വത്തുക്കൾ പിടിച്ചെടുതത്.2003 നവംബറിൽ സുപ്രീം കോടതി ഇടപെട്ട് കേസ് വിചാരണ് ബെംഗളൂരുവിലേക്ക് മാറ്റി. 2014 സെപ്റ്റംബറിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രത്യേക കോടതി 4 വർഷത്തെ ജയിൽ ശിക്ഷയും പിഴയും വിധിച്ചു. 2016 ഡിസംബർ 5ന് ജയലളിത അന്തരിച്ചു.

You may also like

error: Content is protected !!
Join Our Whatsapp