ചെന്നൈ : ജിഎസ്ടി റോഡിലെ തിരക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് പൊലീസ് പുതിയ യു ടേൺ ഏർപ്പെടുത്തി. ആലന്തൂർ പോസ്റ്റ് ഓഫിസിന് എതിർവശത്താണ് പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു ദിവസത്തേക്ക് യു ടേൺ ഏർപ്പെടുത്തിയത്. ഇതോടെ ആലത്തൂരിൽ നിന്നു ഗിണ്ടിയിലേക്കു പോകുന്ന വാഹനങ്ങൾക്കു വലിയ ബുദ്ധിമുട്ടില്ലാതെ കടന്നുപോകാം.
മെട്രോ പാതയ്ക്കു കീഴിൽ നിലവിൽ ഒരു യു ടേൺ ഉണ്ട്. പുതുതായി ഒന്നു കൂടി ഏർപ്പെടുത്തിയതോടെ ഇരു ദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾക്കു സുഗമമായി യുടേൺ എടുത്തു പോകാമെന്നും ആലന്തൂർ, വേളാച്ചേരി, നങ്കനല്ലൂർ എന്നിവിടങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്കു ഗിണ്ടിയിലേക്കു വലിയ തിരക്കില്ലാതെ പോകാമെന്നും സെന്റ് തോമസ് മൗണ്ട് ട്രാഫിക് വിങ് അറിയിച്ചു. 27 മുതൽ യു ടേൺ സ്ഥിരമാക്കുമെന്നും അറിയിച്ചു.