Home Featured ജയയ്ക്ക് ഭാരതരത്ന നൽകണം: പ്രമേയം പാസാക്കി ജനറൽ കൗൺസിൽ

ജയയ്ക്ക് ഭാരതരത്ന നൽകണം: പ്രമേയം പാസാക്കി ജനറൽ കൗൺസിൽ

ചെന്നൈ : മുൻ മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് ഭാരതരത്ന നൽകണമെന്ന് അണ്ണാഡിഎംകെ ജനറൽ കൗൺസിലിൽ പ്രമേയം ഇതുൾപ്പെടെ പതിനാറോളം പ്രമേയങ്ങൾ കൗൺസിൽ അംഗീകരിച്ചു. എംജിആർ പെരിയാര്എന്നിവർക്കും ഭാരത രത്ന നൽകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

പാർട്ടിയിൽ നിലനിന്നിരുന്ന കോഓർഡിനേറ്റർ, ജോയിന്റ് കോഓർഡിനേറ്റർ പദവികൾ റദ്ദാക്കൽ, ജനറൽ സെക്രട്ടറി പദവി പുനരുജ്ജീവിപ്പിക്കൽ, പുതുതായി ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം രൂപീകരിക്കൽ തുടങ്ങിയവയാണ് പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന പ്രമേയങ്ങൾ.

പാർട്ടിയും പാർട്ടി നിയമാവലിയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾക്കു പുറമേ സംസ്ഥാന സർക്കാരിനെ വിമർശിച്ചും വിവിധ വിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെട്ടുമുളള പ്രമേയങ്ങളുമാണ് കൗൺസിൽ പാസാക്കിയത്.

അണ്ണാഡിഎംകെ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ നിർത്തലാക്കുന്നതിനും സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിനും തിരഞ്ഞടുപ്പു വാഗ്ദാനങ്ങൾ പാലിക്കാതിനും സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർന്നു.

വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിനു കഴിയുന്നില്ലെന്നു വിമർശിക്കുന്നതിനൊപ്പം ശ്രീലങ്കൻ തമിഴരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അണ്ണാഡിഎംകെ ആവശ്യപ്പെടുന്നുണ്ട്. മേക്കദാട്ടു അണക്കെട്ട് വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുന്നതാണ് മറ്റൊരു പ്രമേയം.

You may also like

error: Content is protected !!
Join Our Whatsapp