ചെന്നൈ • ചെസ് ഒളിംപ്യാഡിന്റെ സമാപന സമ്മേളനം നടക്കുന്ന 9ന് ഉച്ചയ്ക്കു ശേഷം സമ്മേളന വേദിയായ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം പരിസരത്ത് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് 3ന് ആണ് പരിപാടി ആരംഭിക്കുക. പുളിയ തോപ്പിൽ നിന്ന് പെരിയമേട്ടിലേക്കുള്ള വാഹനങ്ങൾ ചുള റൗണ്ടാനയിൽ നിന്ന് ചൂളൈ ഹൈ റോഡു വഴി തിരിഞ്ഞു പോകണം.
ഹണ്ടേഴ്സ് റോഡിൽ നിന്ന് ഇവികെ സമ്പത്ത് റോഡ് വഴി വെപ്പേരി ഹൈറോഡിലേക്കുള്ള വാഹനങ്ങൾ ജറമിയ റോഡ് ജംക്ഷനിൽ നിന്ന് ഡെവ്ട്ടനിലേക്കു തിരിയണം.
സെൻട്രൽ ഭാഗത്തേക്കുള്ള വാണിജ്യ വാഹനങ്ങൾക്ക് ഗംഗുറെഡി പോയിന്റ്, നായർ പോയിന്റ്, ഗാന്ധി ഇർവിൻ പോയിന്റ് എന്നിവിടങ്ങൾ വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. പാരീസിൽ നിന്നുള്ള വാണിജ്യ വാഹനങ്ങൾ കുർലകം ജംക്ഷൻ, മിന്റ് സ്ട്രീറ്റ്, വാൾടാക്സ് റോഡ്,മൂല കൊത്തളം വഴി വ്യാസർ പാടി മേൽപ്പാലത്തിലെത്തി ലക്ഷ്യ സ്ഥാനങ്ങളിലേക്കു പോകണം.