ചെന്നൈ • കരൾമാറ്റ ശസ്ത്രക്രിയയിൽ രക്തഗ്രൂപ്പ് വ്യതിയാനത്തിലെ തടസ്സങ്ങൾ മറികടന്ന് ചെന്നൈയിലെ ആശുപത്രി.പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാളിയായ കരൾ രോഗ ബാധിതനിൽ നടത്തിയ ശസ്തക്രിയ പൂർണ വിജയമായെന്ന് എം ജിഎം ആശുപത്രിയിലെ ഡോ ക്ടർമാർ പറഞ്ഞു.
അവയവങ്ങൾ തിരസ്കരിക്ക്പ്പെടുന്നതിന് കാരണമാകുന്ന രക്തഗ്രൂപ്പ് ആന്റി ബോഡികൾ ഒഴിവാക്കി ആവശ്യമായവ മാത്രം സ്വീകരിക്കുന്ന സംവിധാനം (ഗ്ഗ്ളൈകോസോർബ്) ഉപയോഗിച്ച് പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ അടക്കം നാലു രോഗിക ളിലാണ് 12 മണിക്കൂർ നീളുന്ന ശസ്ത്രക്രിയ വിജയകരമായി നട ത്തിയത്. കരൾരോഗ വിഭാഗം മേധാവി ഡോ.തങ്കരാജൻ ശ്രീനി വാസന്റെ നേതൃത്വത്തിൽ ഡോ. കാർത്തിക് മതിവാണൻ, ഡോ.ദി നഷ്, ഡോ.നിവാസ് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.