Home വാവിപാളയം പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്ക് നൽകിയത് കേടായ മുട്ടകൾ; ചുമതലക്കാരി പുറത്ത്

വാവിപാളയം പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്ക് നൽകിയത് കേടായ മുട്ടകൾ; ചുമതലക്കാരി പുറത്ത്

by shifana p

ചെന്നൈ : തിരുപ്പൂർ കോർപറേഷന്റെ കീഴിലുള്ള വാവിപാളയം പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്കു കേടായ മുട്ടകൾ വിതര ണം ചെയ്ത സംഭവത്തിൽ പോഷകാഹാര പദ്ധതിയുടെ ചുമതലക്കാരിയെ കലക്ടർസസ്പെൻഡ് ചെയ്തു. നടത്തിപ്പുകാരിയായ മഹേശ്വരിക്കെതിരെയാണു നടപടി. കോവി ഡ് നിയന്ത്രണങ്ങളെ തുടർന്നു, പാകം ചെയ്ത ഭക്ഷണത്തിനു പകരം ഭക്ഷ്യവസ്തുക്കളാണു വിതരണം ചെയ്തു വരുന്നത്. കഴിഞ്ഞ ദിവസം വിദ്യാർഥികൾക്കു നൽകിയ മുട്ടകൾ കേടു വന്നവയാണെന്ന പരാതിയിലാണു നടപടി. കോർപറേഷൻ ആരോഗ്യ വിഭാഗം സ്കൂളിലെത്തി പരിശോധന നടത്തിയിരുന്നു.

Leave a Comment

error: Content is protected !!
Join Our Whatsapp