Home covid19 TAMILNADU UPDATES | തമിഴ്‌നാട്ടില്‍ ഇന്ന് ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

TAMILNADU UPDATES | തമിഴ്‌നാട്ടില്‍ ഇന്ന് ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/HbrzpS7FHCrIpfJGK2dZip
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ :കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്നാട്ടില്‍ ഇന്ന് സമ്ബൂര്‍ണ ലോക്ഡൗണ്‍. ഇതിനൊപ്പം മറ്റ് നിയന്ത്രണങ്ങളും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്.

പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവര്‍ത്തിക്കില്ല. സബര്‍ബന്‍ ട്രെയിനുകള്‍ അന്‍പത് ശതമാനം സര്‍വീസ് നടത്തും. വിവാഹം, പരീക്ഷകള്‍ എന്നിവക്കും അനുമതിയുണ്ട്.ലോക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഇന്നലെ പതിനായിരം കടന്നു. 24 മണിക്കൂറില്‍ 10978 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം കണ്ടെത്തി. 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 195 ആയി.

You may also like

error: Content is protected !!
Join Our Whatsapp