ചെന്നൈ: ദലിത് കോളനിയിലെ ജലസംഭരണിയില്‍ വിസര്‍ജ്യം കണ്ടെത്തിയത് ഒച്ചപ്പാടിനിടയാക്കി. പുതുക്കോട്ട അന്നവാസല് ബ്ലോക്കിലെ ഇറയൂര് വേൈങ്കവയല് പട്ടികജാതി കോളനിയിലാണ് സംഭവം.ഈയിടെയായി ഗ്രാമത്തിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചിരുന്നു.കുടിവെള്ള ടാങ്കും പൈപ്പുകളും മറ്റും പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഗ്രാമവാസികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഗ്രാമത്തിലെ ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കില്‍ നടത്തിയ പരിശോധനയിലാണ് വിസര്‍ജ്യം തള്ളിയത് കണ്ടെത്തിയത്.
ഇതറിഞ്ഞ് ഗ്രാമവാസികള്‍ പ്രതിഷേധത്തിനിറങ്ങി. വെള്ളന്നൂര്‍ പൊലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്കി.പുതുക്കോട്ട കലക്ടര്‍ കവിത രാമു, പൊലീസ് സൂപ്രണ്ട് വന്ദിത പാണ്ഡെ എന്നിവരും ഗ്രാമത്തിലെത്തി. ഈ സമയത്ത് പ്രദേശത്തെ ജാതി വിവേചനത്തെക്കുറിച്ച് ഗ്രാമവാസികള്‍ പരാതികളുന്നയിച്ചു.
ഗ്രാമത്തിലെ അയ്യനാര് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടെന്നും ചായക്കടകളില്‍ ‘ഇരട്ട ഗ്ലാസ് സമ്ബ്രദായം’ നിലവിലുണ്ടെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് ഗ്രാമവാസികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു. ജാതി-വിവേചനത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാനും കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്കി.
പുതുക്കോട്ട കലക്ടര്‍ കവിത രാമു, പൊലീസ് സൂപ്രണ്ട് വന്ദിത പാണ്ഡെ എന്നിവരും ഗ്രാമത്തിലെത്തി. ഈ സമയത്ത് പ്രദേശത്തെ ജാതി വിവേചനത്തെക്കുറിച്ച് ഗ്രാമവാസികള്‍ പരാതികളുന്നയിച്ചു.ഗ്രാമത്തിലെ അയ്യനാര് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടെന്നും ചായക്കടകളില്‍ ‘ഇരട്ട ഗ്ലാസ് സമ്ബ്രദായം’ നിലവിലുണ്ടെന്നും അവര്‍ അറിയിച്ചു.
തുടര്‍ന്ന് കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് ഗ്രാമവാസികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു. ജാതി-വിവേചനത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാനും കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്കി.ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ സമാധാന യോഗം വിളിച്ചുകൂട്ടി.
ജാതിവിവേചനവുമായി ബന്ധപ്പെട്ട് ഇറയൂര് സ്വദേശി മൂക്കയ്യ (55), ഭാര്യ മീനാക്ഷി (52), ക്ഷേത്ര പ്രവേശനത്തിന് തടസ്സം നിന്നതിന് ശിങ്കമ്മാള് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചായക്കടയിലെ അതിനിടെ പ്രശ്നം അതീവ ഗൗരവതരമെന്നും സംഭവത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാറിന് നോട്ടീസ് അയക്കാനും മദ്രാസ് ഹൈകോടതി ഉത്തരവിട്ടു.