ചെന്നൈ: നഗരത്തെ വലയ്ക്കുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന വണ്ടല്ലൂർ-പെരുങ്കളത്തൂർ മേൽ പാത നിർമാണം പൂർത്തിയാകുന്നു. രണ്ടു മാസത്തിനുള്ളിൽ പൊതു ജനങ്ങൾക്കായി തുറക്കും. ഇതോടെ നിലവിൽ അനുഭവിക്കുന്ന തിരക്കിൽ 50 ശതമാനമെങ്കിലും കുറയുമെന്നാണു പ്രതീക്ഷ. നിർമാണത്തെ തുടർന്നു പെരുങ്കള് നടപ്പാരിൽ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിൽ നിന്നും ആശ്വാസം ലഭിക്കും. 234 കോടി രൂപ ചെലവിട്ട് 750 മീറ്റർ നീളത്തിലാണു രണ്ടുവരി പാത നിർമ്മിച്ചിരിക്കുന്നത്.